യുഎഇ: കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം, ആദ്യ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇസ്രയേൽ വിദേശകാര്യമന്ത്രി ചൊവ്വാഴ്ച യുഎഇയിലെത്തി.
യുഎഇ സഹമന്ത്രി അഹമ്മദ് അലി അൽ സെയ്ഗാണ് യെയർ ലാപിഡിനെ സ്വീകരിച്ചത്. പിന്നീട് അദ്ദേഹം അബുദാബിയിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്തു.
ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ലാപിഡ് ട്വിറ്ററിൽ സ്വയം ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിൽ അദ്ദേഹം സന്ദർശനത്തെ ചരിത്രപരമെന്ന് വിളിച്ചു.
രണ്ട് ദിവസത്തെ സന്ദർശന വേളയിൽ ദുബായിലെ ഇസ്രയേൽ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യുമെന്നും, സാമ്പത്തിക സഹകരണം സംബന്ധിച്ച കരാറിൽ ഒപ്പുവെക്കുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വക്താവായ ലിയോർ ഹയാത്ത് പറഞ്ഞു.
കഴിഞ്ഞ വർഷം, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രോക്കർ ചെയ്ത അബ്രഹാം കരാർ പ്രകാരം യുഎഇ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ തുടങ്ങി. ഇത് ഇറാനെതിരെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ തന്ത്രപരമായ പുനർനിർമ്മാണത്തെ അടയാളപ്പെടുത്തി. യുഎഇയും ഇസ്രായേലും ചൊവ്വാഴ്ച ഒപ്പുവെക്കുന്നത് പന്ത്രണ്ടാമത്തെ കരാറായിരിക്കും എന്ന് ഹയാത്ത് പറഞ്ഞു.
എക്സ്പോ 2020 ദുബായിൽ ഇസ്രായേൽ നിർമ്മിച്ച പവലിയനും ലാപിഡ് സന്ദർശിക്കും.