അജ്മാൻ: അജ്മാനിലെ സാമ്പത്തിക വികസന വകുപ്പ്, ‘അജ്മാൻ ഡി.ഇ.ഡി’, അജ്മാനിലെ അന്താരാഷ്ട്ര കാരുണ്യ സംഘടനനായ ‘ഐ.സി.ഒ’ യുമായി കാരുണ്യ, മാനുഷിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു.
അജ്മാൻ ഡി.ഇ.ഡി ഡയറക്ടർ ജനറൽ അബ്ദുല്ല അഹമ്മദ് അൽ ഹമ്രാനിയും, ഐ.സി.ഒയുടെ സി.ഇ.ഒ ആയ ഡോ. ഖാലിദ് അബ്ദുൽ വഹാബ് അൽ-ഖജയും ഒപ്പുവച്ച ഈ കരാർ, ജീവകാരുണ്യ പ്രവർത്തനങ്ങളും മാനുഷിക പ്രവർത്തനങ്ങളും സംയുക്ത സഹകരണത്തോടെ വർദ്ധിപ്പിക്കാനും, സന്നദ്ധപ്രവർത്തനത്തിന്റെയും മാനുഷിക പ്രവർത്തനത്തിന്റെയും സംസ്കാരം സ്ഥാപിക്കാനും ലക്ഷ്യംവെക്കുന്നു. ഇതുവഴി എമിറേറ്റ്സ് കമ്മ്യൂണിറ്റിയുടെ അഭിവൃദ്ധിയും സന്തോഷവും നേടിയെടുക്കാൻ ഉദ്ദേശിക്കുന്നു.
സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനം കൈവരിക്കാനുള്ള തന്ത്രപരമായ കാഴ്ചപ്പാടിന്റെ ചട്ടക്കൂടിനുള്ളിൽ, എമിറേറ്റ് സമൂഹത്തിന് അഭിവൃദ്ധിയും സന്തോഷവും കൈവരിക്കുന്നതിലെ സാമൂഹിക പങ്കിനെക്കുറിച്ച് അജ്മാൻ ഡിഇഡി കൂടുതൽ ശ്രദ്ധ ചെലുത്തുന്നു എന്ന് അൽ ഹമ്രാനി പറഞ്ഞു. 1984 ൽ സ്ഥാപിതമായ എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ടതും പഴക്കമേറിയതുമായ ജീവകാരുണ്യ സംഘടനകളിലൊന്നായ ഐസിഒയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ അജ്മാൻ ഡി.ഇ.ഡി. ശ്രദ്ധാലുവാണ്. ദരിദ്രരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സമഗ്രമായ വികസനം കൈവരിക്കുന്നതിനും, മാന്യമായ ജീവിതത്തിന് ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമായി പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ അവരുടെ സ്വാധീനം പ്രതിഫലിപ്പിക്കുന്ന സാമൂഹിക പങ്കാളിത്തം സജീവമാക്കാനും സഹകരണ മേഖലകൾ നടപ്പാക്കാനും ഇരു പാർട്ടികളും സമ്മതിച്ചു എന്ന് അൽ ഹമ്രാനി കൂട്ടിച്ചേർത്തു.
ജനസംഖ്യയുടെ ഏറ്റവും വലിയ വിഭാഗത്തെ സേവിക്കുന്നതിനുള്ള സമഗ്രവും വിശാലവുമായ കാഴ്ചപ്പാടിന്റെ ചട്ടക്കൂടിനുള്ളിൽ, യുഎഇയുടെയും അജ്മാൻ എമിറേറ്റിന്റെയും വീക്ഷണങ്ങളുമായി ഏകീകരിക്കുന്നതിന് പ്രാദേശികവും ആഗോളവുമായ സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കാൻ ഐ.സി.ഒ. ശ്രമിക്കുന്നുവെന്നു ഡോ. അൽ-ഖജ പറഞ്ഞു. മാനുഷിക വശങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധപ്രവർത്തനങ്ങളും നിറവേറ്റുന്നതിനും, സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനും, പല മേഖലകളിലും ഇത് നടപ്പാക്കാൻ ധാരണയായി എന്ന് ഡോ. അൽ-ഖജ അറിയിച്ചു.