യുഎഇ: ഏപ്രിലിൽ ഐഎടിഎ ട്രാവൽ പാസ് പരീക്ഷിച്ച ആദ്യത്തെ ആഗോള എയർലൈനുകളിലൊന്നായ എമിറേറ്റ്സ് ഇപ്പോൾ 10 നഗരങ്ങളിലേക്ക് പറക്കുന്ന ഉപയോക്താക്കൾക്ക് ഐഎടിഎ ട്രാവൽ പാസ് വാഗ്ദാനം ചെയുന്നു. വരും ആഴ്ചകളിൽ ഇത് നെറ്റ്വർക്കിലുടനീളമുള്ള എല്ലാ റൂട്ടുകളിലേക്കും വിപുലീകരിക്കാനാണ് എമിറേറ്റ്സ് എയർലൈനിൻറെ പദ്ധതി. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യവും സുഖകരവുമായ യാത്രകൾ വാഗ്ദാനം ചെയ്യുന്നതിനായി കോവിഡ് -19 അനുബന്ധ കോൺടാക്റ്റ് ട്രേസിംഗ്, ഹെൽത്ത് ഡോക്യുമെന്റേഷൻ എന്നിവയുടെ യുഎഇ ആപ്ലിക്കേഷനായ അൽഹോസുമായി എമിറേറ്റ്സ് പങ്കാളികളായി.
ദുബായ് ഇന്റർനാഷണലിലെ (ഡിഎക്സ്ബി) ബയോമെട്രിക്സ് പാത മുതൽ ഐഎടിഎ ട്രാവൽ പാസ്, ഹെൽത്ത് അതോറിറ്റി ഡാറ്റാബേസുകളുമായുള്ള സംയോജനം എന്നിവ പോലുള്ള സംരംഭങ്ങൾ വരെ ഈ പ്രോജക്ടുകൾ ഉപഭോക്താക്കൾക് കടലാസുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും യാത്രാ ഡോക്യുമെന്റ് പരിശോധനകളിലെ മെച്ചപ്പെട്ട കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പുവരുത്തന്നു എന്ന് എമിറേറ്റ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അഡെൽ അൽ റെഡ്ഹ പറഞ്ഞു. എമിറേറ്റ്‌സിനെയും ദുബായിലെ ലോകത്തെ പ്രമുഖ വ്യോമയാന ശേഷികളെയും ശക്തിപ്പെടുത്തുന്ന ഈ പദ്ധതികൾ വിജയകരമായി വിന്യസിക്കുന്നതിന് അധികാരികളുടെയും വ്യവസായ പങ്കാളികളുടെയും പിന്തുണയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ദുബായ്ക്കും ലണ്ടൻ, ബാഴ്‌സലോണ, മാഡ്രിഡ്, ഇസ്താംബുൾ, ന്യൂയോർക്ക് ജെഎഫ്കെ, മോസ്കോ, ഫ്രാങ്ക്ഫർട്ട്, ചാൾസ് ഡി ഗല്ലെ, ആംസ്റ്റർഡാം എന്നീ നഗരങ്ങൾക്കുമിടയിൽ പറക്കുന്ന എമിറേറ്റ്സ് ഉപഭോക്താക്കൾക്ക് ഐഎടിഎ ട്രാവൽ പാസ് ഉപയോഗിച്ച് പിസിആർ ടെസ്റ്റ് ലാബുകളുടെ സ്ഥാനം ഉൾപ്പെടെയുള്ള ഏറ്റവും പുതിയ കോവിഡ് -19 അനുബന്ധ യാത്രാ വിവരങ്ങൾ അറിയാനും, വാക്‌സിനേഷൻ, ഏറ്റവും പുതിയ പിസിആർ പരിശോധന ഫലങ്ങൾ എന്നിവപോലുള്ള കോവിഡ് -19 യാത്രാ ഡോക്യുമെന്റേഷൻ കൈകാര്യം ചെയ്യുന്നതിനും ഇപ്പോൾ കഴിയും.
ഈ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ആക്റ്റിവേഷൻ കോഡും ഐഎടിഎ ട്രാവൽ പാസ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും അടങ്ങിയ എസ് എം എസും ഇമെയിലും ലഭിക്കും.
ആഗോള നെറ്റ്‌വർക്കിലുടനീളം ഐഎടിഎ ട്രാവൽ പാസ് വികസിപ്പിക്കാനുള്ള പദ്ധതികളിലാണ് എയർലൈൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
പരീക്ഷണങ്ങൾ ആരംഭിച്ചതുമുതൽ, ഉപഭോക്തക്കളുടെ ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കി ഐഎടിഎ ട്രാവൽ പാസ് അനുഭവം വർദ്ധിപ്പിക്കുന്നതിന് എമിറേറ്റ്സ് ഐഎടിഎയുമായും അതിന്റെ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ഐഎടിഎ ട്രാവൽ പാസ് അപ്ലിക്കേഷൻ ഇപ്പോൾ ഐ ഓ എസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇത് മാത്രമല്ല ബയോമെട്രിക് ഇതര പാസ്‌പോർട്ടുകൾ ഉള്ള ഉപയോക്താക്കൾക്കും ഇത് ഉപയോഗിക്കാൻ കഴിയും.
ജൂലൈ മുതൽ, എമിറേറ്റ്സ് അതിന്റെ ചെക്ക്-ഇൻ സിസ്റ്റങ്ങളുമായി അൽഹോസ്ൻ ആപ്ലിക്കേഷനെ സമന്വയിപ്പിക്കുന്നതുവഴി ദുബായ് ഹെൽത്ത് അതോറിറ്റിയുമായി (ഡിഎച്ച്എ) നിലവിലുള്ള സംയോജനം വിപുലീകരിക്കും.
യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് യുഎഇയിൽ എവിടെനിന്ന് അവർ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, കോവിഡ് -19 പിസിആർ, ആന്റിജൻ പരിശോധനകൾ നടത്തിയിട്ടുണ്ടെങ്കിലും, സൗകര്യപ്രദവുമായി കോവിഡ് -19 മെഡിക്കൽ റെക്കോർഡുകൾ വീണ്ടെടുക്കാനും, പരിശോധിക്കാനും കഴിയും.
യാത്രാ ആവശ്യങ്ങൾക്കായി അൽഹോസ്ൻ ആപ്പ് വഴി തങ്ങളുടെ കോവിഡ്-19 അനുബന്ധ ആരോഗ്യ വിവരങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഉപഭോക്താക്കൾക്ക് ചെക്ക്-ഇൻ ഔപചാരികതകൾ പൂർത്തിയായാൽ, അവരുടെ കോവിഡ് -19 മെഡിക്കൽ റെക്കോർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എമിറേറ്റ്‌സ് സിസ്റ്റങ്ങളിൽ നിന്നും ഉടൻ തന്നെ ഉപേക്ഷിക്കുന്നതാണ്.