ദുബായ്: യു എ ഇ യിൽ ഈമാസം 15 മുതൽ മൂന്ന് മാസത്തെ ഉച്ചവിശ്രമം ആരംഭിക്കും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് ഇടവേള. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കാൻ പാടില്ല എന്നതാണ് യു എ ഇ ലെ മാതൃകാ നിയമം ജോലി സ്ഥലത്തു തന്നെ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ശീതീകരിച്ച പ്രത്യേക സൗകര്യം ഒരുക്കുക ഉപ്പും ചെറുനാരങ്ങാ നീരും ചേർത്ത കുടിവെള്ളം ഇടക്കിടക്ക് നൽകുക ഫസ്റ്റ് ഐഡ് കിറ്റുകൾ ഒരുക്കിവെക്കുക ഇങ്ങനെ ഉള്ള നിർദേശങ്ങളാണ് തൊഴിലാളികൾക്ക് വേണ്ടി കമ്പനികളെ അറിയിയച്ചിട്ടുള്ളത്.
നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 5000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴ ഈടാക്കുമെന്നും വിശ്രമ നേരങ്ങളിൽ തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കാൻ പാടില്ലെന്നു മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു.
നിയമം ലംഘിക്കുന്ന കമ്പനികളെ കുറിച്ച് 80060 എന്ന നമ്പറിൽ പരാതിപ്പെടാം.