അബുദാബി: എം എ യൂസഫലിയുടെ ജീവന്റെ വിലയുള്ള ഇടപെടൽ ബെക്സ് കൃഷ്ണന് ലഭിച്ചത് പുതുജീവൻ ജോലിസംബന്ധമായി അബുദാബി മുസഫയിലേക്ക് പോകുകയായിരുന്ന ബെക്സിന്റെ കാറ് അപകടത്തിൽ പെട്ട് സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു സി സി ടി വി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് യു എ ഇ സുപ്രീംകോടതി 2013 ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറിയാണ് കുട്ടി മരണപ്പെട്ടത്.
മാസങ്ങളുടെ വിചാരണക്ക് ശേഷമാണ് കോടതി വിധിവന്നത്.ദിയാധനമായി 5 ലക്ഷം (ഒരുകോടിരൂപ )എം എ യൂസഫലി തന്നെ നൽകുകയും ഒരുപാട് ഇടപെടലുകളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാറദ്ദുചെയ്യാൻ സാധിച്ചത്. അത്പോലെ കുട്ടിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടതിന്റെയും കുട്ടിയുടെ കുടുംബത്തെ സുഡാനിൽനിന്നും കൊണ്ട് വന്ന് അബുദാബിയിൽ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട് പെട്ടന്നുള്ള തീരുമാനങ്ങൾ ഉണ്ടാകുവാൻ ഇങ്ങനെയൊക്കെ ഉള്ള ഇടപെടലുകളാണ് ബെക്സിനു ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നല്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പ്രകടിപ്പിക്കുന്നു എന്നതായിരുന്നു എം എ യൂസഫലിയുടെ ഇതിനോടുള്ള പ്രതികരണം.യുസഫലിസാർ ഞങ്ങൾക്ക് വേണ്ടിഒരുപാട് കഷ്ട്ടപ്പെട്ടു എങ്ങനെയാണ് അദ്ദേഹത്തോട് നന്ദിപറയേണ്ടതെന്നുഞങ്ങൾക്കറിയില്ല എന്നാണ് ബെക്സിന്റെ ഭാര്യ ചന്ദ്രിക കണ്ണീർ പൊഴിച്ചുകൊണ്ട് വിതുമ്പിയത്.ഇന്ന് സമൂഹമാധ്യമങ്ങളിൽ എം എ യൂസഫലിയുടെ മനുഷ്യജീവനോടുള്ള കാരുണ്യം തന്നെയാണ് മഴയാളികൾ ഏറെ ചർച്ചചെയ്തത്.