കോഴിക്കോട്: കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ നൂതന
പദ്ധതികളുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. കോവിഡ് രോഗികള്‍ക്ക് മാത്രമായി
അന്‍പത് കിടക്കകളുള്ള വെന്റിലേറ്റര്‍, ബൈ പാപ്പ്, ഓക്സിജന്‍ സൗകര്യങ്ങളോട്
കൂടിയ ഫീല്‍ഡ് ഹോസ്പിറ്റലാണ് ഇത്തവണ സജ്ജീകരിക്കുന്നത്. ഇതില്‍ 25
കിടക്കകളുള്പ്പെടുന്ന ആദ്യ വിഭാഗം (05-05-2021 ബുധന്‍) പ്രവര്‍ത്തനം
ആരംഭിക്കും. വെറും അഞ്ച് ദിവസം മാത്രം സമയമെടുത്താണ് ഫീല്‍ഡ്
ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.
കേരളത്തിലാദ്യമായാണ് കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഫീല്‍ഡ്
ഹോസ്പിറ്റല്‍ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നത്. നേരത്തെ സ്ഥാപിച്ച
മെയ്ക്ക് ഷിഫ്റ്റ് ഐ സി യു വിന് സമീപം കാര്‍പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തന്നെയാണ്
ഫീല്‍ഡ് ഹോസ്പിറ്റലും സ്ഥാപിച്ചിരിക്കുന്നത്.
ആശുപത്രികളില്‍ കിടക്കകളും ഐ സി യു ബെഡ്ഡുകളും ഒഴിവില്ലാതെ
വന്നിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്ക്കുണ്ടാകാന് പോകുന്ന ബുദ്ധിമുട്ടുകള്‍
മനസ്സിലാക്കി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ആരോഗ്യവകുപ്പ്് മന്ത്രി
ശ്രീമതി ശൈലജ ടീച്ചറും നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഇത്തരം ഒരു ഇടപെടലിന്
തുടക്കം കുറിക്കാന്‍ തീരുമാനിച്ചതെന്ന് ആസ്റ്റര്‍ മിംസ് ചെയര്മാന് ഡോ. ആസാദ്
മൂപ്പന് പറഞ്ഞു.
ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെ സഹകരണത്തോടെ നിര്‍ധനരായ
കോവിഡ് രോഗികള്‍ക്ക് സൗജന്യമായ കോവിഡ് ചികിത്സ ഇവിടെ
ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മറ്റ് ജില്ലകളിലും കൂടുതല്‍
ഫീല്‍ഡ് ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചകളും
നടന്നുവരികയാണ്. ഞങ്ങളുടെ ആസ്റ്റര്‍ വോളണ്ടിയേഴ്സ് പ്രോഗ്രാമിന്റെ
ഭാഗമായി ന്യൂ ഡല്‍ഹിയില്‍ 50 കിടക്കകളുള്ള ഒരു ഫീല്‍ഡ് ഹോസ്പിറ്റല്ആരംഭിക്കുന്ന കാര്യം ഈയിടെയാണ് പ്രഖ്യാപിച്ചതെന്നും ഡോ. ആസാദ് മൂപ്പന്
പറഞ്ഞു.
നേരത്തെ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു എന്ന നൂതന ആശയം നടപ്പിലാക്കിയതിലൂടെ
ഇരുപതോളം ഐ സി യു ബെഡ്ഡുകള്‍ അധികമായി സജ്ജീകരിക്കാന്‍ ആസ്റ്റര്‍
മിംസിന് സാധിച്ചിട്ടുണ്ട്, ഫീല്‍ഡ് ഹോസ്പിറ്റല്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ
ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ഐ സി യുവും വെന്റിലേറ്റര്‍ സൗകര്യവും
ഉള്‍പ്പെടെ എഴുപത് ബെഡ്ഡുകള്‍ സജ്ജീകരിക്കാന്‍ സാധിച്ചു എന്ന് സി. ഇ. ഒ.
ഫര്ഹാന് യാസിന് പറഞ്ഞു. പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കുവാനാണ്
തീരുമാനിച്ചിരുന്നതെങ്കിലും എഞ്ചിനിയറിംഗ് വിഭാഗം മേധാവി ലിജുവിന്റെയും
സുധീറിന്റെയും നേതൃത്വത്തിലാണ് പകുതി സമയം കൊണ്ട് പൂര്‍ത്തീകരിക്കാന്‍
സാധിച്ചത്.
വെന്റിലേറ്ററും, ബൈ പാപ്പ് മെഷീനും ഉള്‍പ്പെടെയുള്ള
സംവിധാനങ്ങളെല്ലാം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാക്കുന്നതിന്
ബയോമെഡ് വിഭാഗം മേധാവി മനീഷിന്റെ നേതൃത്വത്തിലുള്ള ടീമും,
ആവശ്യമായ നഴ്സിങ്ങ് സേവനം ലഭ്യമാക്കുന്നതിന് സി എന്‍ ഒ ഷീലാമ്മയുടെ
നേതൃത്വത്തിലുള്ള ടീമും അഹോരാത്ര പ്രയത്നമാണ് കാഴ്ചപ്പെട്ടത്. പദ്ധതിയുടെ
ആസൂത്രണം മൂതല്‍ യാഥാര്‍ത്ഥ്യവല്‍ക്കരണം വരെയും തുടര്‍ന്നുമുള്ള
പ്രവര്‍ത്തികള്‍ക്ക് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ പി. പി.
നേതൃത്വം വഹിക്കും. ഫീല്‍ഡ് ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ
പിന്നണിയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും ആസ്റ്റര്‍ മിംസ് ചെയര്മാന് ഡോ.
ആസാദ് മുപ്പന് അഭിനന്ദിച്ചു.