കണ്ണൂർ: ആസ്റ്റർ മിംസ് കണ്ണൂരിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പൾമനെറി മെഡിസിൻ വിഭാഗം ആരംഭിച്ചു. ആരോഗ്യ മേഖലയിൽ അതിനൂതനമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി കൊണ്ട് ദേശീയ അംഗീകാരങ്ങൾ വരെ കരസ്തമാക്കിയിരിക്കയാണ് ആസ്റ്റർ മിംസ്. ജനങ്ങൾക്ക് ഉപകാരപ്രധമാകുന്ന തരത്തിൽ നിരവധി ചികിത്സാ സൗകര്യങ്ങൾ ഒരുക്കി കൊണ്ട് മുന്നേറുന്ന ആസ്റ്റർ മിംസ് കണ്ണൂരിൽ അഡ്വാൻസ്ഡ് ഇൻറർവെൻഷണൽ പൾമനെറി മെഡിസിൻ വിഭാഗം ആരംഭിച്ചിരിക്കുന്നു.
പരിസ്ഥിതി മലിനീകരണവും, വ്യായാമ കുറവുകളും കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട്. ഇത്തരം ആളുകൾക്ക് ഉപകാരപ്രധമാകുന്ന തരത്തിലാണ് അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പൾമനെറി മെഡിസിൻ വിഭാഗം ആരംഭിച്ചിട്ടുള്ളത്. പ്രവർത്തനം തുടങ്ങി ഏതാനും മാസങ്ങൾ കൊണ്ടു തന്നെ മെഡിക്കൽ തെറോസ്കോപ്പി തുടങ്ങാൻ സാധിച്ചു.
അതിന്റെ ഫലമായി ശ്വാസകോശത്തിന്റെ ആവരണമായ പ്ലൂരയെ ബാധിക്കുന്ന വിവിധ തരം ഫ്ലൂറൽ ഡിസീസിനെ
ശരിയായ രീതിയിൽ രോഗ നിർണ്ണയം നടത്തുവാനും ഒപ്പം വിവിധ ചികിത്സ ഉറപ്പു വരുത്തുവാനും സാധിച്ചു. അതു വരെ ഇത്തരം അസുഖങ്ങൾക്ക് കോഴിക്കോടിനെയോ മംഗലാപുരത്തിനെയോ ആശ്രയിക്കേണ്ടി വന്ന ജനതയ്ക്ക് ചുരുങ്ങിയ ചിലവിൽ ഈ ചികിത്സ ഉറപ്പുവരുത്തുവാൻ കഴിഞ്ഞു. കൂടുതൽ മെച്ചപ്പെട്ടതും വൈദഗ്ധ്യമുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ അടുത്തിടെ പൾമനെറി മെഡിസിൻ വിഭാഗം വിപുലീകരിച്ചു.
ഒപ്പം ഇന്ത്യയിൽ തന്നെ പ്രത്യേകിച്ച് കേരളത്തിൽ അത്ര തന്നെ സുപരിചിതമല്ലാത്ത അഡ്വാൻസ്ഡ് ഇൻറർവെൻഷണൽ പൽമനോളജി മേഘലയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുന്നു . ഇതിന്റെ ഭാഗമായി EBUS പരിശോധന ആരംഭിച്ചു കഴിഞ്ഞു. നാല് വിദഗ്ധ പൾമനോളജിസ്റ്റിന്റെ 24 മണിക്കൂർ സേവനം ആസ്റ്റർ മിംസ് കണ്ണൂരിൽ ലഭ്യമാണ്. ഉത്തര മലബാറിലെ ജനതയ്ക്ക് ശ്വാസകോശ രോഗ പരിപാലനത്തിൽ വിപ്ളവകരമായ മാറ്റം കുറിച്ചു കൊണ്ട് ആസ്റ്റർ മിംസ് കണ്ണൂരിലെ അഡ്വാൻസ്ഡ് ഇൻറർവെൻഷണൽ പൽമനോളജി മെഡിസിൻ ഡിപ്പാർട്ട്മെന്റ് പ്രവർത്തനസജ്ജമായി കഴിഞ്ഞു.
പ്രധാനമായും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്ഷയം, ശ്വാസകോശങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ, ആസ്മ, സിഒപിഡി, ഐഎൽഡി, ഉറക്കത്തിലെകൂർക്കം വലി കാരണം ഉണ്ടാകുന്ന ഒമ്പ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ തുടങ്ങിയ അസുഖങ്ങൾക്കാണ് ചികിത്സ നൽകുന്നത്.ലെഗ് ഫംങ്ങ്ഷൻ ടെസ്റ്റുകൾ, സ്ലീപ്പ് സ്റ്റഡി , അഡ്വാൻസ്ഡ് ബ്രോംഗോസ് കോപ്പി, എൻഡോ ബോഗിയൽ അൾട്രാസൗണ്ട് (EBUS), തെറാക്കോസ് കോപ്പി പോലുള്ള നിരവധി ടെസ്റ്റുകൾ നടത്തുവാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൾമനെറി മെഡിസിൻ മേധാവി ഡോക്ടർ ശ്രീജിത്ത് എം.ഒ, കൺസൽടന്റ് മാരായ ഡോക്ടർ അമിത്ത് ശ്രീധരൻ, ഡോക്ടർ അവിനാഷ് മുരുകൻ, ഡോക്ടർ വിഷ്ണു ജി കൃഷ്ണൻ എന്നിവരാണ് അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പൾമനെറി മെഡിസിൻ വിഭാഗത്തിന് നേതൃത്വം വഹിക്കുന്നത്. അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പൾമനെറി മെഡിസിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ഹണി റോസ് നിർവ്വഹിച്ചു.