ദുബായ് : ദുബായിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിൽ ഇനി കാഴ്ചകൾ കൂടുതൽ ഉയർന്നിരുന്നു കാണാനുള്ള അവസരമൊരുക്കി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി ( ദീവാ).
ദുബായിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണ് ഹത്ത. പ്രദേശത്തെ കൊടുമുടിയായ ഉമ് അൽ നെസൂർ പർവതത്തിൽ നിന്നും ഹത്ത ഡാമിന് മുകളിലൂടെ പവർ സ്റ്റേഷൻ വരെ 5.4 കിലോ മീറ്റർ കേബിൾ കാർ പാതയാണ് ദീവാ ഒരുക്കിയിരിക്കുന്നത്.
ഹത്ത ഡാമിന്റെ മുകളിൽ നിന്നും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുകി വരുന്ന ജലം റിസൈക്കിൾ ചെയ്ത് വീണ്ടും ഡാമിലേക്ക് എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.