ഷാർജ : ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ടതും പ്രശസ്തവുമായ വിവിധ പ്രദർശനങ്ങൾ മാറ്റിവെച്ച വർഷമായിരുന്നു 2020. കോവിഡ്_19 പകർച്ചവ്യാധിക്കെതിരെയുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച് പ്രദർശനങ്ങൾ സങ്കടിപ്പിക്കുക എന്ന വൻ വെല്ലുവിളികളെ മാതൃകാപരമായി നേരിട്ട് കൊണ്ട് ഷാർജ എക്സ്പോ സെന്റർ.
2020 വർഷം ആദ്യം മാസങ്ങളിൽ തന്നെ 9 ഓളം എക്സിബിഷനുകളാണ് ഇവിടെ നടത്തിയത്. സ്വദേശികളും വിദേശികളും ആയ ആയിരത്തിൽപ്പരം ജനങ്ങളാണ് ഇതിൽ പങ്കാളികളായത്.
* 700 ൽപരം മികച്ച ബ്രാൻഡുകളുടെ 300 ഓളം കമ്പനികൾ പങ്കെടുത്ത സ്റ്റീൽ ഫാബ്2020
* 4000 ഓളം സംരംഭകർ പങ്കാളികളായ കമോൺ കേരള എക്സിബിഷൻ, 16
*16 രാജ്യങ്ങളിൽ നിന്നുള്ള 64ഓളം പ്രതിനിധികൾ സമ്മേളിച്ച 9ാമത് ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാം.
* 7ാമത് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷൻ
* ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ_സാംസ്കാരിക മേളയായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ.73 രാജ്യങ്ങളിൽ നിന്നുള്ള 1000ൽ പരം പ്രസാധകരും 382,000 അതിഥികളും 11ദിവസം നീണ്ട പ്രദർശനത്തിൽ പങ്കാളികളായി.
* ബിഗ് ഷോപ്പർസെയിൽ 2020, ഫർണ്ണിച്ചർ 360, ട്രെൻഡ്
*എക്സ്പോ ഖോർഫക്കാൻ സംഘടിപ്പിച്ച വെഡ്ഡിംഗ് ഷോ 2020.
* വിന്റർ ക്ലിയറൻസ് സെയിൽ 2020
* ഫസ്റ്റ് എഡിഷൻ ജ്യുവൽസ് ഓഫ് എമിറേറ്റ്സ്.
* അഡ്വഞ്ചർ ആന്റ് ക്യാമ്പിംഗ് 2020 എക്സിബിഷൻ