ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ അംബരചുംബിയായ ബുർജ് ഖലീഫ പിറവിയെടുത്ത് 11 വർഷം തികയുകയാണ്. 10 ഓളം വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ ഈ കെട്ടിടം യു.എ.ഇ.യുടെ സ്വകാര്യ അഹങ്കാരമായി കണക്കാക്കാവുന്നതാണ്.
ബുർജ് ഖലീഫയുടെ ചുമരുകളിലും മുന്നിലെ വാട്ടർ ഫൗണ്ടൈനിലുമായി വിരിയുന്ന എൽഇഡി ലൈറ്റുകളാൽ തീർത്ത വിസ്മയകാഴ്ചകൾ ആസ്വദിക്കാൻ എത്തിപ്പെടുന്നവരാണ് എമിറേറ്റിൽ എത്തുന്ന ഓരോ യാത്രികരും. പ്രത്യേകിച്ചും ഓരോ പുതുവത്സര പുലരിയിലും എണ്ണമില്ലാത്തത്ര ജനങ്ങളാണ് വർണ്ണാഭമായ വിസ്മയക്കാഴ്ചകൾക്ക് സാക്ഷിയാകുന്നത്.
ഇതിന്റെ മാറ്റ് കൂട്ടിനായി പുതിയ ഒരു പ്രദർശനത്തിനൊരുങ്ങി നിൽക്കുകയാണ് ബുർജ് ഖലീഫ. അഞ്ച് മിനുട്ട് നേരം മാത്രം നീണ്ടു നിൽക്കുന്ന നവീനമായ ആശയങ്ങളോടെയുള്ള ലേസർ ആന്റ് ലൈറ്റ് പ്രദർശനം മനോഹരമായ പുതുപുത്തൻ സംഗീതത്തിന്റെ അകമ്പടിയോടെ ആയിരിക്കും.
മാർച്ച്_31 വരെ നീണ്ടു നിൽക്കുന്ന ഈ പ്രദർശനത്തിൽ ഓരോ പ്രദർശനവും ഓരോ പുതു ടീമിലാണ് തയ്യാറാക്കിയിരിക്കുന്നത്.. ഡ്രീംസ്, ജ്യോമെട്രിക്സ്, കാലിഡോസ്കോപ്പ്, റെട്രോ ഫ്യൂച്ചറസ്റ്റിക്ക്, ചൈനീസ് ന്യൂ ഇയർ മുതലായ ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ 7.45 നും 9.45 നും ആണ് പ്രത്യേക പ്രദർശനം നടത്തുന്നത്. ഇതിൽ ചൈനീസ് ന്യൂ ഇയർ ഷോ ഫെബ്രുവരി 12 മുതൽ 20 വരെ പ്രദർശിപ്പിച്ചിരിക്കുന്നതാണ്.