അബുദാബി: ക്വാറന്റൈൻ പോലും ആവശ്യമില്ലാതെ യാത്രയ്ക്ക് അനുമതിയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടിക “ഗ്രീൻ ലിസ്റ്റ്” തയ്യാറാക്കി അബുദാബി.
2020 ഡിസംബറിൽ ആണ് ഗ്രീൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. ഖത്തറുമായുള്ള ഉപരോധം മാറ്റിവെച്ച സാഹചര്യത്തിലാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഖത്തറാണ് പുതുതായി പട്ടികയിൽ ഇടംനേടിയിരിക്കുന്ന രാജ്യവും.
ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ ഖത്തർ കൂടാതെ ഒമാൻ , കുവൈത്ത്, സൗദി അറേബ്യ മുതലായ രാജ്യങ്ങളും ഇടം നേടിയിരുന്നില്ല.
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കോവിഡ് നെഗറ്റീവ് ടെസ്റ്റുമായി മാത്രമേ അബുദാബിയിലേക്ക് പ്രവേശിക്കാൻ കഴിയുള്ളൂ. കൂടാതെ 10 ദിവസത്തോളം ക്വാറന്റൈനിൽ കഴിയേണ്ടതും സെക്കന്റ് പിസിആർ ടെസ്റ്റ് നടത്തേണ്ടതുമാണ്.
എന്നാൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യത്തിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ, സെക്കന്റ് ടെസ്റ്റ് എന്നിവയുടെ ആവശ്യമില്ല എന്നതാണ് പ്രത്യേകത.
രണ്ടാഴ്ച തോറും പുതുക്കുന്ന ഗ്രീൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് രാജ്യങ്ങളുടെ കോവിഡ്_19 പ്രോട്ടോകോൾ അനുസൃതമാണ്..ജനുവരി_9 നാണ് പുതുതായി പട്ടിക തയ്യാറാക്കിയത്.
ഗ്രീൻ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്ന രാജ്യങ്ങൾ
1_ബ്രൂണൈ
2_ ചൈന
3_ ഹോങ്കോംഗ്
4_ ഐല്‍ ഓഫ് മാൻ
5_ കുവൈത്ത്
6_ മകാഉ
7_ മൊറീഷ്യസ്
8_ മങ്കോളിയ
9_ ന്യൂ കാലിഡോണിയ
10_ ന്യൂസിലൻഡ്
11_ ഒമാൻ
12_ ഖത്തർ
13_സൗ ടോം ആന്റ് പ്രിൻസിപ്പ്
14_ സൗദി അറേബ്യ
15_തായ്പീയ്
16_ തായ്ലൻഡ്
17_ സെന്റ് കിറ്റ്സ് ആന്റ് നെവീസ്