..
ദുബായ് : ഡെലിവറി സേവനങ്ങളുടെ മികവിനായി പുതിയ മാർഗ്ഗനിർദേങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
മോട്ടോർസൈക്കിൾ ലൈസൻസ് നേടിയ ഡെലിവറി ബോയ്സ് ആർടിഎ നിർദേശിക്കുന്ന വർക്ക്പെർമിറ്റ് വർഷത്തിലൊരിക്കൽ പുതുക്കേണ്ടതായിരിക്കും.
ആർടിഎ മുന്നോട്ട് വെച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം..
* അപകടകങ്ങൾ ഒഴിവാക്കാൻ തിരക്കേറിയ പ്രദേശങ്ങളിൽ എങ്ങനെ വാഹനം ഓടിക്കണമെന്നതിനെക്കുറിച്ചുള്ള പ്രത്യേക പഠനം.
*ഉപഭോഗ്താക്കളുമായി ഇടപെടുന്നതിലും സാധനങ്ങൾ കൈമാറുന്നതിലും മികവ് വരുത്താനുള്ള പരിശീലനം.
* ശുചിത്വം പാലിക്കുന്നതിലുള്ള ശ്രദ്ധ..
* പ്രത്യേകം തയ്യാറാക്കിയ യൂണിഫോം വിതരണസമയങ്ങളിൽ ധരിച്ചിരിക്കുക.
* ഡെലിവറി ബോക്സുകളുടെ വലുപ്പത്തിൽ ശ്രദ്ധ ചെലുത്തുക.
* ഡെലിവറി സൈക്കിളിന്റെ പോലീസ് ക്ലിയറൻസ് കൃത്യമായി എടുത്തിരിക്കുക.
* മെഡിക്കൽ ടെസ്റ്റ് കൃത്യമായ ഇടവേളകളിൽ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
ലോകത്തിലെ തന്നെ വളർന്നു വരുന്ന പുത്തൻസമ്പ്രദായങ്ങളുടെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പിന് ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യമാണ് എന്ന് ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ വാണിജ്യ ഗതാഗത പ്രവർത്തനങ്ങളുടെ ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം അൽ അമീർ അറിയിച്ചു