ദുബായ്: ദുബായിൽ ആരംഭിച്ച സൗജന്യ കോവിഡ് വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ നൽകാനായി ഒരു ആരോഗ്യ കേന്ദ്രം കൂടി സജ്ജമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. വാക്സിൻ വിതരണത്തിനുള്ള ഏഴാമത്തെ ആരോഗ്യ കേന്ദ്രത്തിനാണ് അനുമതിയായത്.
ദുബായ് ഹെൽത്ത് അതോറിറ്റിയിലെ ക്ലിനിക്കൽ സപ്പോർട്ട് സെർവീസസ്, നഴ്സിംഗ് സെക്ടർ സി.ഇ.ഒ.യും കോവിഡ്_19 വാക്സിനേഷൻ സ്റ്റിയറിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഡോ.ഫരീദ അൽ ഖാജാ ദുബായിലെ അൽ സഫാ പ്രൈമറി ഹെൽത്ത് കെയർ സെന്റർ വാക്സിനേഷൻ കേന്ദ്രമായി അറിയിച്ചു.
ദുബായിൽ സൗജന്യ വാക്സിൻ വിതരണം കേന്ദ്രങ്ങൾ താഴെപ്പറയുന്നവയാണ്
1_ സബീൽ ഹെൽത്ത് സെന്റർ
2_അൽ മിസ്ഹർ ഹെൽത്ത് സെന്റർ
3_നാദ് അൽ ഹമാർ ഹെൽത്ത് സെന്റർ
4_ അൽ ബർഷ ഹെൽത്ത് സെന്റർ
5_ ഹത്ത ഹോസ്പിറ്റൽ
6_ അപ്പ് ടൗൺ മിർഡിഫ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ
7_ അൽ സഫാ പ്രൈമറി ഹെൽത്ത് സെന്റർ
എല്ലാ സ്വദേശികളും വിദേശികളും ആയ താമസക്കാരിലും വാക്സിൻ ലഭ്യമാകുന്നതിനും മുന്‍കൂട്ടി ബുക് ചെയ്യുന്നതിനുമായി ഡി.എച്ച്എ.ആപ്പ് സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ 800342 എന്ന നമ്പറിൽ ബന്ധപ്പെടുക..