അബുദാബി: അബുദാബി കിരീടാവകാശിയും യു.എ.ഇ. ആർമിയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ (ഫിഫാ) പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനൊ യുമായി കൂടിക്കാഴ്ച നടത്തി.
ബീച്ച് പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ എമിറേറ്റിലെ കായിക മേഖലയിൽ ഫുട്ബോൾ പ്രോത്സാഹനത്തിനുള്ള പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു ഇരുവരും ചർച്ച ചെയ്തത്. കായികവകുപ്പുമായി പങ്ക് ചേർന്നു പ്രവർത്തിക്കാനുള്ള നിർദേശങ്ങളും മുന്നോട്ട് വെച്ചു.
കോവിഡ്_19 പകർച്ചവ്യാധിയുടെ തീവ്ര വർഷമായ 2020 ലെ ദേശീയവും അന്തർ ദേശീയവുമായ കായികമേഖലയിലടക്കം ഉണ്ടാക്കിയ പ്രതിസന്ധികളും ചർച്ചാവിഷയമായി.
ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് , ഷെയ്ഖ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ തഹ്നൂൻ അൽ നഹ്യാൻ, മുഹമ്മദ് അൽ മസ്റൂയി, ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി, ഖൽദൂൻ ഖലീഫാ അൽ മുബാറക് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു