ദുബായ്: ഉപഭോക്താക്കൾക്കായ് വിവിധ തരത്തിലുള്ള നൂതന സവിശേഷതകളുമായി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (DEWA). മാസ്റ്റർ ഡേറ്റാ മാനേജ്മെന്റ്, മൾട്ടിറിസോഴ്സ് ഷെഡ്യൂളിങ്ങിലൂടേയും ഉപയോഗപരിശോധന എളുപ്പമാക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഉപഭോക്താവിന് വെർച്ച്വൽ കോൾ ബാക്ക് എന്ന നവീന ഓൺലൈൻ ആശയത്തിലൂടെ തങ്ങളുടെ സമയത്തിനനുസൃതമായി ടെക്നിക്കൽ ടീമുമായി ബന്ധപ്പെടാവുന്നതാണ്.
ദുബായുടെ നവീനാശയമായ സ്മാർട് ലിവിങ് എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇത്തരം സവിശേഷതകളിലൂടെ വെള്ളത്തിന്റേയും കറണ്ടിന്റേയും ഉപയോഗത്തെക്കുറിച്ചും ബോധവാന്മാരാകാനും സഹായകമാവുന്നതാണ്.
എല്ലാം സെർവീസുകളും സ്മാർട്ട് ആപ്, വെബ്സൈറ്റ് വഴിയും ആയത്കൊണ്ട് ഉപഭോക്താവിന് എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ ചെയ്യാവുന്നതാണ് എന്നത് അതോറിറ്റിയുടെ മേന്മകളിൽ ഒന്നുതന്നെയാണ്