ദുബായ്: യാത്രാ സൗകര്യങ്ങൾക്ക് നവീന സാങ്കേതിക വിദ്യകളുടെ ആവിശ്കരണവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ദുബായ് മെട്രോയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും സിമുലേറ്റേഴ്സിന്റേയും ട്രയൽ ഫേസിന് ആരംഭം കുറിച്ചു.
തിരക്കേറിയ സമയങ്ങളിൽ ജനക്കൂട്ടം ഒഴിവാക്കാൻ വളരെയധികം സഹായകരമായിരിക്കും ഇത്തരം നൂതന സാങ്കേതിക വിദ്യകൾ.
ഗതാഗത സൗകര്യങ്ങൾക്കായ് മെട്രോ ആശ്രയിക്കുന്ന യാത്രക്കാരുടെ സുഗമമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്ന് സ്മാർട് സെർവീസസ്, കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സെർവീസസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അഹമ്മദ് മെഹ്ബൂബ് പറഞ്ഞു.
ഓരോ യാത്ര സമയങ്ങൾ കൃത്യമായ അറിയാന് സഹായിക്കുന്ന വഴി യാത്രികർക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുകയും ജനക്കൂട്ടം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.