ദുബായ്: സംരംഭങ്ങളുടെ ഭാവിയെ ഉജ്ജ്വലമാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെ മഹാമേളയാണ് GITEX .കോവിഡ്19 പകർച്ചവ്യാധികളുടെ സാഹചര്യത്തിലും സാങ്കേതിക വിദ്യകളുടെ വിസ്മയകാഴ്ചകളുടെ പ്രദർശനമൊരുക്കുകയാണ് ദുബായ്.ഗൈടെക്സിന്റെ 40 താംപതിപ്പിന് ഡിസംബർ_6 മുതൽ 10വരെ വേദിയാവുകയാണ് ദുബായ് വേൾഡ് ട്രേഡ് സെന്റർ.വർഷത്തിലൊരിക്കൽ നടത്തിവരുന്ന സാങ്കേതിക പ്രദർശനമേളയിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ നവീനമായ സാങ്കേതിക കാഴ്ചപ്പാട്, ബിസിനസ് മേഖലകൾ, മികച്ച സംരംഭകർ മുതലായവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് GITEX.
60ഓളം രാജ്യങ്ങളിൽ നിന്നുള്ള 1200ഓളം എക്സിബിറ്റേഴ്സുകൾക്കും 300ഓളം സ്റ്റാർട്ടപ്പുകൾക്കും മികച്ച വേദിയൊരുക്കുകയാണ് ദുബായ്.അതിൽ ലോകത്തിലെ മികച്ച സ്വാധീനമുള്ള സാങ്കേതിക നിക്ഷേപകരായ ഇബാൻ(ബെൽജിയം), മോഡസ് കാപ്പിറ്റൽ (യുഎസ്എ), 500സ്റ്റാർട്അപ്സ്(ഈജിപ്ത്), മീനാ ടെക് ഫണ്ട് (യുകെ) തുടങ്ങിയവ പ്രധാനാകർഷകങ്ങളാണ്. മേളയുടെ ചരിത്രത്തിൽ ആദ്യമായി ഇസ്രായേലിൽ നിന്നും 40 ഓളം കമ്പനികളിലെ സാങ്കേതിക വിദ്യകൾ കാഴചവെക്കുന്നത് ഈ വർഷത്തെ മേളയുടെ ശ്രദ്ധായാകർഷിക്കുന്നു.
നൂതന സാങ്കേതിക വിദ്യകളാൽ സമൃദ്ധമായ എല്ലാ രാജ്യങ്ങളും ഈ പ്രദർശനമേളയുടെ ഭാഗമാവുകയാണ്.ബഹ്റൈൻ, ബെൽജിയം, ബ്രസീൽ, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി, ഹോംഗോംങ്, ജപ്പാൻ , നൈജീരിയ, പോളണ്ട്, റൊമാനിയ, റഷ്യ, സൗദി അറേബ്യ, യു.കെ., യു.എസ്.എ മുതലായ രാജ്യങ്ങൾക്കെല്ലാം തങ്ങളുടെ സാങ്കേതിക വിദ്യകളുടെ പുത്തൻ ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിനായ് പ്രത്യേക പവലിയനുകൾ ഒരുക്കിയിട്ടുണ്ട്.അന്താരാഷ്ട്ര തലത്തിൽ സാങ്കേതിക വിദ്യകളിൽ പ്രഗത്ഭരായ വ്യക്തികൾ അവരുടെ നൂതനമായ വിദ്യകൾ മേളയുടെ ആസ്വാദകരിൽ പകരുന്ന കാഴ്ച ഗൈടെക്സിന്റെ മികവുകളിലൊന്നാണ്.
അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന സ്മാർട്ട് ദുബായ് ഈ വർഷത്തെ മേളയിൽ പങ്കാളികളാവുകയാണ്. തികച്ചും ഡിജിറ്റലായി മാറികൊണ്ടിരിക്കുന്ന ലോകത്തിൽ മുന്നേറ്റങ്ങൾ എങ്ങനെയാണെന്ന് മാതൃകാപരമായി പ്രവർത്തിച്ചു പോരുകയാണ് സ്മാർട്ട് ദുബായ്. നാം കടന്ന് പോയി കൊണ്ടിരിക്കുന്ന ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പുരോഗതി മുന്നോട്ട് നയിക്കാനുള്ള മാർഗങ്ങൾ ഗവണ്മെന്റുമായ് സംയോജിപ്പിച്ച് നടപ്പിലാക്കുകയാണ് സ്മാർട് ദുബായ്. വിജയകരമായ ഈ പ്രവർത്തികൾ മേളയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അവർ.
ആരേയും ആകർഷിക്കുന്ന സാങ്കേതിക വിദ്യകളുടെ കൃത്യമായ ഉപയോഗങ്ങളും ഭരണാധികാരികളുടെ ഇടപെടലുകളും നിമിത്തം യു.എ.ഇ.യെ സാങ്കേതിക വിദ്യകളുടെ ആഗോള കേന്ദ്രമായും സ്മാർട് സിറ്റിയുമായി മാറ്റിയ വഴികളെ ഈ മേളയിലൂടെ പ്രദർശിപ്പിക്കുന്നതായ് പറയുകയാണ് സ്മാർട് ദുബായ് അസിസ്റ്റന്റ് ഡയറക്ടർ_ ജനറൽ യൂനുസ് അൽ നാസർ.
ഡിജിറ്റലായി മാറികൊണ്ടിരിക്കുന്ന സമ്പത് വ്യവസ്ഥയിൽയു.എ.ഇ. ഗവൺമെന്റിന്റെ കീഴിലുള്ള സംരംഭങ്ങളായ ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി, ദുബായ് പോലീസ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി , സ്മാർട് ദുബായ് എന്നിവയുടെ വളർച്ചയിൽ രാജ്യത്തിനുണ്ടായ മുന്നേറ്റങ്ങളേയും ലോകമെമ്പാടും അറിയിക്കാനുള്ള അവസരമാണ് GITEX ഒരുക്കുന്നത്.