യു.എ.ഇ: ഫ്രഞ്ച് ഗ്യുവാന സ്പെയ്സ് സെന്ററിൽ നിന്നും പുതുതായി ഒരു സാറ്റലൈറ്റ് വിക്ഷേപണം വിജയകരമായി നടത്തിയിരിക്കുകയാണ് യു.എ.ഇ.. ഫാൽക്കൺ ഐ_2 എന്ന നാമകരണം ചെയ്ത സാറ്റലൈറ്റ് ദേശീയദിനമായ ബുധനാഴ്ച രാവിലെയാണ് സൂയിസ് റോക്കറ്റിൽ ഭ്രമണപഥത്തിലേക്കായ് വിക്ഷേപിച്ചത്….
1190 കിലോഗ്രാം ഭാരമുള്ള ഈ സാറ്റലൈറ്റ് ഭൗമനിരീക്ഷണങ്ങൾക്കൊപ്പം തന്നെ നാടിന്റെ സുരക്ഷയ്ക്കും മുതൽകൂട്ടാവുന്ന ഒന്നാണ്… രാജ്യത്തിന്റെ പ്രകൃതിമാറ്റങ്ങൾ മുന്കൂട്ടി അറിയിക്കാൻ പ്രാപ്തമാണ് ഈ സാറ്റലൈറ്റ്…
യു.എ.ഇ.ആർമിഫോഴ്സിന്റെ കീഴിലായി ഫാൽക്കൺ ഐ പ്രോഗ്രാമിന് വേണ്ടി ഇതിനോടകം രണ്ട് സാറ്റലൈറ്റുകളാണ് നിർമ്മിച്ചത്… ഫാൽക്കൺ ഐ1 ഇറ്റാലിയൻ വേഗാ റോക്കറ്റിൽ കഴിഞ്ഞ വർഷം വിക്ഷേപിച്ചെങ്കിലും സ്പേസിൽ വെച്ച് എവിടെയോ അത് നഷ്ടമാവുകയായിരുന്നു…
ഫാൽക്കൺ ഐ_2 വിന്റെ വിക്ഷേപണവും കോവിഡിന്റേയും മോശകാലാവസ്ഥയുടെ പശ്ചാത്തലത്തിൽ നീണ്ടു പോവുകയായിരുന്നു എന്ന് അറിയിക്കുകയാണ് ഫാൽക്കൺ ഐ പ്രോഗ്രാമിന്റെ ചെയർമാനായ ഖലീഫ അൽ റുമൈതി… ഒപ്പം തങ്ങളോടൊപ്പം 5വർഷത്തോളം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കും എല്ലാ പിന്തുണകളും നൽകിയ എമിറേറ്റുകൾക്കും നന്ദി വാക്കുകൾ അറിയിക്കുകയും ചെയ്തു….
ഈ ബഹിരാകാശ പേടകം ഹൈഡെഫിനിഷൻ പിക്ചർ നൽകുമെന്നതിനാൽ മിലിറ്ററി ആന്റ് സിവിലിയൻ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിരിക്കും എന്ന് അറിയിക്കുകയാണ് ഏരിയൻ സ്പേസിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ സ്റ്റീഫൻ ഇസ്രായിൽ…
ലോകമാകെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം സ്വന്തമായ ഇത്തരം സാറ്റലൈറ്റ് തങ്ങളുടെ രാജ്യത്തിന് വേണ്ടി സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുകയാണ് ഇതിൽ പങ്കാളികളായ യു.എ.ഇ. ആർമിയിൽ നിന്നും ഉള്ള പ്രഗൽഭരായ എന്ജിനീയർമാരും ടെക്നീഷ്യൻമാരും അടങ്ങുന്ന ഇമറാത്തി ടീം