അറബ് ലോകത്ത് വർഷങ്ങളായി ദന്ത സംരക്ഷണത്തിനായ് ഉപയോഗിക്കുന്ന പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് മിസ്വാക്ക്… അരാക് മരങ്ങളുടെ തണ്ടുകളാണ് പൊതുവായി മിസ്വാക് എന്നറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ളതും അറബ്മേഖലയുടെ പാരമ്പര്യം വിളിച്ചോതുന്നതുമായ ഈ വൃക്ഷം അതിന്റെ ഗുണമേന്മ കൊണ്ട് അമിതചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്… അവരുടെ സംരക്ഷണത്തിനായ് പുതിയൊരു സംരംഭംകുറിച്ചിരിക്കുകയാണ് എമിറേറ്റിലെ പരിസ്ഥിപ്രവർത്തകരും ഡാബർ ഇന്റർനാഷണലും..
ഡിസംബർ_2 വരാനിരിക്കുന്ന യു.എ.ഇ.ദേശീയദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പൈതൃകത്തെ ഓർമ്മപ്പെടുത്തുന്ന ഈ സംരംഭം അൽ ഖുദ്ര തടാകത്തിന് സമീപമുള്ള സായ് അൽ സലാം സംരക്ഷിത പ്രദേശത്തിന്റെ മാനേജ്മെന്റിന്റെ പിന്തുണയോടെ അരാക് മരത്തിന്റെ 20ഓളം തൈകൾ ദുബായിൽ എമിറേറ്റ്സ് എൻവയണ്മെന്റ് ഗ്രൂപ്പ് (ഇ.ഇ.ജി.)യുടെ ചെയർപേഴ്സണായ ഹബീബാ അൽ മറാഷി യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്… നൂറ്റാണ്ടുകളായി രാജ്യത്തിന്റെ പൈതൃകങ്ങളെയുണർത്തുന്ന ഇത്തരംസംരംഭങ്ങളിലൂടെ നമ്മുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങളും വാഗ്ദാനങ്ങളും ഇതിനോടൊപ്പം കൂട്ടിച്ചേർത്തു….
ദന്ത സംരക്ഷണത്തിന്റെ ജനപ്രിയ ബ്രാൻഡുകളിലൊന്നാണ് ഡാബർ ഇന്റർനാഷണൽ… പ്രസിദ്ധമായ ഇവരുടെ ടൂത്ത് പേസ്റ്റിലും ജൈവവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ അരാക്കിന്റെ അംശങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്..
സാൽവഡോറ പെർസിക്ക ഇനത്തിൽപ്പെട്ട അറബ്ഭാഷയിൽ അരാക് എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിൻ ചില്ലകൾ വായയുടെ സമ്പൂർണ്ണ സംരക്ഷണത്തിന് സഹായകമാകുന്നു.. ബാക്ടീരിയകളിൽ
നിന്നും മോണരോഗങ്ങളിൽ നിന്നുമെല്ലാം സംരക്ഷണം തീർക്കുന്ന മിസ്വാക്ക് തങ്ങളുടെ ഒരു ഉൽപ്പന്നത്തിന്റെ ശീർഷകമായതിൽ വളരെയധികം സന്തോഷത്തിലാണ് ഡാബർ ഇന്റർനാഷണലിന്റെ ഓറൽകെയർ കാറ്റഗറി ഹെഡ് ആയ ധ്രുവ് ശർമ്മ….പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളുടെ സംരക്ഷണത്തിനായുള്ള ഇത്തരം സംരംഭത്തിന് ഇ.ഇ.ജി.യുമായ് സംയുക്തമായി പ്രവർത്തിക്കുന്നതിലൂടെ യു.എൻ.ന്റെ കീഴിലുള്ള “ഒരുമിച്ച് മികച്ച പ്രകൃതിയൊരുക്കാം”എന്ന പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിലും പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു….