ദുബായ് ആരോഗ്യ മന്ത്രാലയം(DHA) ത്തിന്റെ കീഴിലുള്ള രക്തദാന ക്യാമ്പ് അതിന്റെ ഒമ്പതാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്… 2012 ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് “ദമി ലേ വതനി” എന്ന നാമത്തിൽ DHAയുടെ കീഴിൽ ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഈ മഹാദാനത്തിന് തുടക്കം കുറിച്ചത്…
രാജ്യത്തിലെ ഓരോ പൗരനും തന്റെ ദേശസ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മികച്ച അവസരമാണ് ഇത്തരം ക്യാമ്പുകൾ തുറന്നു തരുന്നത്…”രക്തദാനം മഹാദാനം”എന്നാണല്ലോ.. എന്നാൽ അതിനെക്കുറിച്ചുള്ള ആശങ്കകൾ എന്നും ജനങ്ങളിൽ ഉളവാക്കുന്ന ഒന്നാണ്.. രക്തദാനം തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് പൊതുവായ് ഉയർന്നുവരുന്നത്… നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഒന്നാണ് രക്തദാനം എന്നും അതിലൂടെ ഒരാളുടെ ജീവൻ വരെ നിലനിർത്താൻ സാധിക്കുന്നതാണ് എന്നും ജനങ്ങളിൽ ബോധവൽക്കരണം ചെയ്യാൻ ഇത്തരം ക്യാമ്പുകൾ സഹായകമാകുന്നു… തന്റെ ജീവനുവേണ്ടി പോരാടുന്ന ഓരോ രോഗിയിലും ജീവിതത്തിന്റെ പ്രകാശം പരത്താൻ സഹായകമാകുന്ന ഇത്തരം പ്രവർത്തനങ്ങളിലേക്ക് സമൂഹത്തിൽ നിന്നും കൂടുതൽ പേരെ ആകർഷിപ്പിക്കുക എന്നതാണ് DHA ഈ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്… പ്രത്യേകിച്ച് യുവജനതയെ, അവരാണല്ലോ രാജ്യത്തിന്റെ ഭാവി…..
2012 ൽ 418യൂണിറ്റുകളുമായ് ആരംഭം കുറിച്ച മഹത്തായ പ്രവർത്തനം ഇതിനോടകം 22,137 യൂണിറ്റുകൾ കളക്ഷൻ നേടിയിരിക്കുന്നു.വർഷം തോറും കളക്ഷനുകൾ കൂടി വരുന്നതും കൂടുതൽ ഇമറാത്തികളിലും മറ്റുള്ളവരിലും ശ്രദ്ധ ആകർഷിക്കുന്നതിനെപ്പറ്റിയും പറയുകയാണ്
ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനികൽ സപ്പോർട്ട് സെർവീസിന്റെ സി.ഇ.ഒ ആയ ഡോക്ടർ ഫരീദാ അൽ ഖാജാ…
ഈ വർഷവും വളരെയധികം പ്രതീക്ഷയോടെ രക്തദാതാക്കളുടെ കയറ്റത്തിനായ് 40ഓളം പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമായ് സന്ദർശിക്കാൻ ബ്ലഡ് ഡൊണേഷൻ സെന്റർ തുടക്കംകുറിച്ചിരിക്കുകയാണ്….എന്നാൽ ഈ വർഷം കോവിഡ്19 മഹാമാരി പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ അതിനെതിരെയുള്ള എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രദ്ധ പ്രത്യേകം പാലിച്ചിട്ടുണ്ട്..
അത്യാധുനിക സൗകര്യങ്ങളുള്ള ഉപകരണങ്ങളും മികച്ച ആരോഗ്യ പ്രവർത്തകരും അടങ്ങിയതും സാമൂഹിക അകലം പാലിച്ചു കൊണ്ട് പ്രതിദിനം 200ഓളം ദാതാക്കളെ സ്വീകരിക്കാനുള്ള ടെൻഡുകളാണ് ഒരുക്കിയിട്ടുള്ളത് എന്നും ഡോ. ഫരീദാ കൂട്ടിച്ചേർത്തു…
രാജ്യത്തിന്റെ മൊത്തം ബ്ലഡ് കളക്ഷനിൽ അമ്പത് ശതമാനവും ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ നിന്നുമാണ്.. ഇതിൽ വളരെയധികം അഭിമാനപൂർവം പറയുകയാണ് ഇതിന്റെ ഡയരക്ടറായ ഡോ.മായ് റൗഫ് ദുബായിൽ കഴിയുന്ന ഏതൊരു മാനുഷിക സ്നേഹിക്കും തന്റെ സമൂഹത്തോടും അതിലൂടെ രാജ്യത്തോടും കാട്ടാൻ കഴിയുന്ന മഹത്തായ സേവനമാണ് രക്തദാനം…ഓരോ തുള്ളി ചോരയും ഒരു പുതു ജീവനിലേക്കുള്ള സമ്മാനമായ് കണ്ട് നമ്മുക്ക് ഓരോരുത്തർക്കും ഇതിൽ പങ്കാളികളാകാം.