ചുറ്റുമുളള ഇരുട്ടിലും ജ്വലിക്കുന്ന ഒരു ഉദാഹരണമായി, കോവിഡ് 19
മഹാമാരിയെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്ത ദീര്‍ഘ വീക്ഷണം
നിറഞ്ഞ യുഎഇയുടെ ഭരണാധികാരികളെ അഭിനന്ദിക്കാനും, അഭിവാദ്യം
ചെയ്യാനും ഈ 49ാമത് യുഎഇ ദേശീയ ദിനത്തിന്റെ മുഹൂര്‍ത്തത്തെ
വിനിയോഗിക്കുന്നു. തികച്ചും അപ്രതീക്ഷിതമായ
സംഭവവികാസങ്ങളെത്തുടര്‍ന്നുണ്ടായ അഭൂതപൂര്‍വമായ ഒരു ആഗോള
പ്രതിസന്ധി മുഴുവന്‍ ലോകത്തെയും ഏറെക്കുറെ സ്തംഭിപ്പിച്ചു. അതേ സമയം,
സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഈ മരുപ്പച്ചയിലേക്ക് അതിന്റെ
സ്വാഭാവിക പ്രവാഹത്തെ തിരിച്ചെത്തിക്കാന്‍ പ്രയത്‌നിക്കുകയും അതില്‍ അവര്‍
വിജയം ചേര്‍ത്തുവെക്കാനും സാധിച്ചു.
നമ്മുടെ തലമുറ കണ്ട ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ വര്‍ഷമാണ് 2020. ഒരു
നൂറ്റാണ്ട് മുമ്പുള്ള സ്പാനിഷ് പനിയുമായി മാത്രം താരതമ്യം ചെയ്യാന്‍ കഴിയുന്ന
ഒരു വലിയ പ്രതിസന്ധി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ നോവല്‍ കൊറോണ
വൈറസ് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലുമായി 60 ദശലക്ഷത്തിലധികം
ആളുകളെ ബാധിക്കുകയും, ഒരു ദശലക്ഷത്തിലധികം പേരുടെ
മരണത്തിനിടയാക്കുകയും ചെയ്തു. ലോക്ക്ഡൗണില്‍ ആളുകള്‍ വീടുകളില്‍
ഒതുങ്ങിനിന്നപ്പോള്‍ ആഗോള സമ്പദ്വ്യവസ്ഥ സ്തംഭിക്കുന്ന അവസ്ഥയിലായി.
എന്നിരുന്നാലും, സമയോചിതമായി നടപ്പിലാക്കിയ ഒന്നിലധികം തന്ത്രപരമായ
ദേശീയ പദ്ധതികളിലൂടെ കോവിഡ്-19 മരണനിരക്ക് വളരെ കുറഞ്ഞ
നിലയിലെത്തിച്ച് നിയന്ത്രണവിധേയമാക്കാന്‍ യുഎഇക്ക് സാധിച്ചു, ഇത്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാക്കി യുഎഇയെ
ഉയര്‍ത്തുകയും ചെയ്തു.
എല്ലാവര്‍ക്കും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ
പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സമാധാനവും അഭിവൃദ്ധിയും
ഉറപ്പുവരുത്തുന്നതിനും രാഷ്ട്ര പിതാവ് ഹിസ് ഹൈനസ് ഷൈഖ് സായിദിന്റെ
ദര്‍ശനങ്ങള്‍ യുഎഇയിലെ ദീര്‍ഘ വീക്ഷണം നിറഞ്ഞ ഭരണാധികാരികള്‍
എല്ലാഴ്‌പ്പോഴും വിജയകരമായി ഉയര്‍ത്തിപ്പിടിക്കുന്നു. 3 പതിറ്റാണ്ട് മുമ്പ്
യുഎഇയില്‍ നിന്നും പ്രയാണം ആരംഭിച്ച ഒരു ആരോഗ്യസംരക്ഷണ സ്ഥാപനമെന്ന
നിലയില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് ഈ പ്രയാസകരമായ വര്‍ഷത്തില്‍
രാജ്യം സ്വന്തമാക്കിയ നേട്ടത്തെക്കുറിച്ച് അഭിമാനിക്കാതിരിക്കാന്‍ കഴിയില്ല.
പ്രതിസന്ധി പരിഹരിക്കുന്നതിനും ചികിത്സ ആവശ്യമുള്ള ധാരാളം ആളുകളെ
സഹായിക്കുന്നതിനും വിവിധ ഔദ്യോഗിക വകുപ്പുകളുമായി കൈകോര്‍ത്ത്
പ്രവര്‍ത്തിച്ച ഒരു സജീവ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക്
സന്തോഷമുണ്ട്. യുഎഇയിലെ ഞങ്ങളുടെ ആശുപത്രികളിലും
ക്ലിനിക്കുകളിലുമായി 7375 രോഗികള്‍ക്ക് ചികിത്സ നല്‍കിയപ്പോള്‍, മരണനിരക്ക്
ഒരു ശതമാനത്തില്‍ താഴെ മാത്രമായി നിയന്ത്രിക്കാനും സാധിച്ചു. കൂടാതെ 260164
പെരെ സ്‌ക്രീനിങ്ങിന് വിധേയമാക്കുകയും, വിവിധ സ്ഥാപനങ്ങളിലായി നിരവധി
പേര്‍ക്ക് ക്വാറന്റൈന്‍ സംവിധാനങ്ങളൊരുക്കുകയും ചെയ്തു. പകര്‍ച്ചവ്യാധി
അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ മഹാമാരിയുടെ ഉയര്‍ന്ന ഗ്രാഫിനെ
കുറച്ചുകൊണ്ടുവരാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.
രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും പുറമെ, ഞങ്ങളുടെ
ആരോഗ്യപരിചരണ മാതൃക വൈവിധ്യവത്കരിക്കാനും പുതിയ സേവനങ്ങള്‍
ആവിഷ്‌കരിക്കാനും ,ആരോഗ്യസംരക്ഷണ വിതരണത്തിന്റെ ഭാവി
പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിട്ടുള്ള നൂതനമായ സാങ്കേതിക സംവിധാനങ്ങളില്‍
ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അവസരമായി ഞങ്ങള്‍ ഈ വെല്ലുവിളിനിറഞ്ഞ
സാഹചര്യത്തെ വിനിയോഗിച്ചു. ടെലിമെഡിസിന്‍, ഹോം ഹെല്‍ത്ത് കെയര്‍, ഇ-
ഐസിയു, റിമോട്ട് മോണിറ്ററിങ്ങ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഡിജിറ്റല്‍
പരിവര്‍ത്തനത്തിന് സ്വയം സന്നദ്ധമായി ലോകത്തെ സേവിച്ചുകൊണ്ട്
അതിവേഗം മുന്നോട്ട് പോവുകയാണ് ഞങ്ങള്‍. ഡിജിറ്റല്‍ ഫസ്റ്റ് എക്കണോമിക്ക്
വേണ്ടിയുള്ള യുഎഇയുടെ കാഴ്ചപ്പാടിനൊപ്പം സഞ്ചരിക്കുന്ന ആസ്റ്റര്‍, ആസ്റ്റര്‍
ഇന്നൊവേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ വഴി ഡിജിറ്റല്‍ ഹെല്‍ത്തിനുളള
ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും, ഈ രംഗത്ത് വിപ്ലവകരമായ ആശയങ്ങള്‍ക്ക്
അവസരങ്ങള്‍ നല്‍കുന്നതിനായി വിവിധ സ്റ്റാര്‍ട്ടപ്പുകളുമായും ചേര്‍ന്ന്
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഈ അനുഗ്രഹീത രാജ്യത്തിന്റെ ഭാവിയിലേക്ക് നോക്കുമ്പോള്‍, യുഎഇയുടെ
അടുത്ത 50 വര്‍ഷത്തെ പദ്ധതികളുമായി ഞങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു,
കൂടാതെ ഹൈബ്രിഡ് ബ്രിക്ക് ആന്റ് ക്ലിക്ക് മോഡലിലൂടെ എളുപ്പം
പ്രാപ്യമായതും, സാമ്പത്തികമായി താങ്ങാവുന്നതുമായ ഗുണനിലവാരമുളള
ആരോഗ്യ സംരക്ഷണ സംവിധാനമുളള ഒരു ആരോഗ്യകരമായ രാജ്യത്തിന്റെ
സൃഷ്ടിക്കായി പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ട് പോകുമെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ കൂട്ടിച്ചേർത്തു.