ദുബായ്: യുഎഇയുടെ 49-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫെഡറൽ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
സർക്കുലർ അനുസരിച്ച് ഡിസംബർ 6 ഞായറാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പ്രവർത്തനമാരംഭിക്കും.