ദുബായ്: മിർദിഫ് സിറ്റിക്കടുത്തുള്ള അൽ റിബാറ്റിന്റെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുകളുടെയും പാലങ്ങളുടെയും വീതികൂട്ടുന്നതും മറ്റു അനുബന്ധ പ്രവർത്തനങ്ങളും ഇന്ന് ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
അൽ റിബാറ്റ് ട്രിപ്പോളി സ്ട്രീറ്റുകളിൽ ഒരു പാത കൂട്ടിച്ചേർക്കുക. നിലവിലുള്ള പാലങ്ങളുടെ വീതി കൂട്ടുക ഈ നിർമാണ പ്രവർത്തനങ്ങൾ ദുബായ്- ഷാർജ എമിറേറ്റുകളും തമ്മിലുള്ള ബന്ധം ഉർജ്ജിതമാക്കുകയും ഗതാഗത കുരുക്ക് കുറയ്ക്കുകയും യാത്ര സുഗമമാക്കുകയും ഫൂട് പാത്ത്കളുടെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും.
ട്രിപ്പോളി സ്ട്രീറ്റിലെ എല്ലാ കവലകളും ആർടിഎ ഇതിനകം നവീകരണം പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡുമായി ബന്ധിപ്പിക്കുന്ന ഫ്ലൈഓവർ എമിറേറ്റ്സ് റോഡുമായും സ്ട്രീറ്റുമായും ബന്ധിപ്പിക്കുന്ന പാലങ്ങൾ അൾജീരിയ സെന്റ് (മിർഡിഫ്-അൽ വാർക) എന്നിവയുമായി ചേരുന്ന ഒരു തുരങ്കം എന്നിവിടങ്ങളിലെ അറ്റകുറ്റ പണികൾ തുടങ്ങിയവയാണ് ഇന്ന് ആരംഭിക്കുന്നത്.
ട്രിപ്പോളി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് എന്നിവ മുതൽ എമിറേറ്റ്സ് റോഡ് വരെ വ്യാപിച്ചുകിടക്കുന്ന പുതിയ റോഡിന്റെ നിർമ്മാണവും ആർടിഎ പൂർത്തിയാക്കി. 5.3 കിലോമീറ്റർ നീളമുള്ള ഈ റോഡ് ഓരോ ദിശയിലും മൂന്ന് പാതകൾ ഉൾക്കൊള്ളുന്നു. ഇത് വാദി അൽ ഷബാക്ക് പ്രദേശത്തിന്റെ നഗരവൽക്കരണത്തിന് സഹായകരമാകും.