ദുബായ്: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാകുന്നതിനായി ബഹ്റൈനും യുഎഇയും ഇസ്രായേലുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ചരിത്ര പ്രധാനമായ കരാർ 2020 സെപ്റ്റംബർ 15ന് ട്രംപ് ഭരണകൂടത്തിന്റ നേതൃത്വത്തിൽ ഒപ്പ് വെച്ചു.
ഇത് വ്യവസായ വാണിജ്യ മേഖലയിലേക്ക് പുത്തൻ അവസരങ്ങൾ നൽകുന്നു. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് യുഎഇ. ഏകദേശം 50 വർഷങ്ങൾ ശേഷം ആദ്യമായി ഇസ്രായേൽ യുഎഇ കമ്പനികൾ നേരിട്ട് ഇടപാടുകൾ നടത്തും. കരാറിന് ശേഷം നിരവധി സർക്കാർ സ്വകാര്യ സ്ഥാപനങ്ങളൾ തമ്മിൽ സഹകരണ ഇടപാടുകൾ പ്രഖ്യാപിച്ചു.
കരാറിനെ തുടർന്ന് ഇസ്രായേലിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് ഇനി അറബ് രാജ്യങ്ങളിൽ നിന്നും യാതൊരു നിയമതടസ്സങ്ങളും നേരിടേണ്ടതില്ല. മിഡിൽ ഈസ്റ്റ് വിപണിയിലേക്കുള്ള പ്രവേശന കവാടമായി ഇസ്രായേൽ കമ്പനികൾക്ക് ദുബായ് അബുദാബി എന്നിവടങ്ങളിൽ നിക്ഷേപം നടത്താൻ സാധിക്കും. പുതിയ ബന്ധം എണ്ണ ടൂറിസം മെഡിക്കൽ ഉപകരണങ്ങൾ ഫാർമസ്യൂട്ടിക്കൽ ഇന്നോവേഷൻ മേഖലകൾ എന്നിവയിൽ വികസനവും പ്രതീക്ഷിക്കുന്നു.
യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ മുമ്പ് ഇസ്രായേലിന് എണ്ണ വിറ്റിരുന്നില്ല. എന്നാൽ കാരറിലൂടെ ഇസ്രായേലിന് യുഎഇയിൽ നിന്നും നേരിട്ട് എണ്ണ വാങ്ങിക്കാൻ സാധിക്കും ഇതിലൂടെ ഇസ്രായേലിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കും.
കോവിഡ്-19 അവസാനിക്കുന്നതോടെ ടൂറിസം മേഖലയിൽ പുതിയ കരാർ വലിയ സാധ്യതക്കൾ നൽകുന്നു. എത്തിഹാദിന്റെയും എമിറേറ്റ്സിന്റെയും ആഗോള സർവീസുകൾ ഇസ്രായേൽ പൗരന്മാർക്ക് കൂടുതൽ യാത്ര സൗകര്യളൊരുക്കും. ഇസ്ലാമിന്റെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ ജറുസലേമിലെ അൽ-ആക്സാ പള്ളിയിലേക്ക് മുസ്ലിങ്ങൾക്ക് പ്രവേശനം നൽകുന്നതോടെ ഇസ്രായേൽ ടൂറിസവും കൂടുതൽ അഭിവൃദ്ധി പ്രാപിക്കാൻ സാധ്യതയുണ്ട്.
യുഎഇയും ഇസ്രായേലും സാങ്കേതിക മുന്നേറ്റത്തിന് പേരുകേട്ടരാജ്യങ്ങളാണ്. രാജ്യത്തിന്റെ കയറ്റുമതിയുടെ 40 ശതമാനത്തിലധികം വരുന്ന ഹൈടെക് മേഖല കാരണം ഇസ്രായേലിന് ‘സ്റ്റാർട്ട്-അപ്പ് രാഷ്ട്രം’ എന്ന് വിളിപ്പേരുണ്ട്. യുഎഇയുടെ സമീപകാല ശ്രദ്ധ പുതുമയിലും ടെക് കമ്പനികളെ ആകർഷിക്കാനുള്ള ശ്രമങ്ങളിലുമാണ്. അതിർത്തി കടന്നുള്ള നിക്ഷേപ പ്രവാഹങ്ങളും വിശാലമായ സാങ്കേതിക സഹകരണവും അതത് വിജ്ഞാന-സമ്പദ്വ്യവസ്ഥകളുടെ വികസനവും ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യും, ജലസേചനം, ഡീസലൈനേഷൻ, കൃഷി, ആരോഗ്യ സംരക്ഷണം, സൈബർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവും നൂതനത്വങ്ങളും യുഎഇയുടെ പൊതുതാൽപര്യങ്ങളാണ്.
COVID-19 വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സഹകരണ കരാറിലും രാജ്യങ്ങൾ ഒപ്പുവച്ചു. പുനരുൽപ്പാദന വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിനുള്ള സഹകരണത്തിനായി അബുദാബി സ്റ്റെം സെൽസ് സെന്റർ ഇസ്രായേലിന്റെ പ്ലൂറിസ്റ്റം തെറാപ്പ്യൂട്ടിക്സുമായി ഒരു കരാർ പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല, ഗവേഷണ മേഖലകളായ ജനിതകശാസ്ത്രം, പ്രമേഹം തുടങ്ങിയവയിൽ രാജ്യങ്ങൾ തമ്മിൽ സഹകരണം വർദ്ധിപികണമെന്നും ഇരു രാജ്യങ്ങളും താൽപ്പര്യപ്പെടുന്നു.
ഈ സഹകരണത്തോടെ ഗൾഫ് പ്രദേശം പ്രധാന ഇസ്രായേലി ആഗോള കമ്പനികൾക്കും രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും തുറന്നുകൊടുക്കും. യുഎഇ വഴിയുള്ള ഇസ്രയേൽ കയറ്റുമതിയിലും വളർച്ചയുണ്ടാകും. ഭാവിയിൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ ബിസിനസ് അവസരങ്ങൾ ലഭിക്കും.