അബുദാബി: യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കും ദർശനാത്മക നിലപാടുകൾക്കും അനുസൃതമായി വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്താൽ ഉപയോക്താക്കൾക്ക് നിരവധി ഇലക്ട്രോണിക് സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്നു.
ഇതിലൂടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഔദ്യോഗിക നയതന്ത്ര കോൺസുലാർ കാർഡുകൾ എൻജിഒ കാർഡുകൾ പ്രത്യേക കാർഡുകൾ എന്നിവ വിതരണം ചെയ്യും. ഇതിനായി ഓൺലൈൻ സേവനങ്ങൾ MoFAIC ആരംഭിച്ചു. പൊതുജനങ്ങൾക്ക് ഏതു സമയത്തും എവിടെനിന്നും മുഴുവൻ സേവനങ്ങൾ ലഭ്യമാക്കുന്നു.
സുസ്ഥിര അന്തരീക്ഷവും സംയോജിത അന്തരീക്ഷവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷൻ പ്രക്രിയയിലെ സുപ്രധാന നടപടിയാണിതെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹോൾ പറഞ്ഞു.
മന്ത്രാലയം അതിന്റെ എല്ലാ സേവനങ്ങളും പ്രത്യേകിച്ചും ഇലക്ട്രോണിക് സ്മാർട്ട് അറ്റസ്റ്റേഷനുകൾ എന്നിവ ഓണ്‍ലൈനിലേക്ക് മാറ്റുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mofaic.gov.ae എന്ന സൈറ്റ് വഴിയും UAEMOFAIC സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയും ഈ സേവനങ്ങൾ ലഭിക്കും.