ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മൊറോകൻ സ്വാതന്ത്ര്യദിനത്തോടനുബ-ന്ധിച്ച് മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമന്‍ സ്വാതന്ത്ര്യദിനാശംസ സന്ദേശമയച്ചു. നവംബർ 18നാണ് മൊറോകൻ സ്വാതന്ത്ര്യദിനം.
കിരീടാവകാശി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഷാർജയിലെ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സേലം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരും മൊറോക്കൻ രാജാവിന് സ്വതന്ത്ര ദിനാശംസ സന്ദേശങ്ങൾ അയച്ചു.