അമേരിക്കയിലെ വൈസ്പ്രസിഡന്റ് സഥാനത്തെ ആദ്യ വനിത….
കാലിഫോർണിയയിലെ അറ്റോർണി ജനറലായ ആദ്യ വനിത…
സൗത്ത് ഏഷ്യൻ കുടിയേറ്റക്കാരിൽ നിന്നും വൈസ്പ്രസിഡന്റ് ആയ ആദ്യ വനിത…
അമേരിക്കയിലെ കറുത്ത വർഗക്കാരിൽനിന്നുള്ള ആദ്യ വനിത വൈസ്പ്രസിഡന്റ്….
ഇന്ത്യൻ_അമേരിക്കൻ കണ്ണിയിൽ നിന്നുമുള്ള ആദ്യ വൈസ്പ്രസിഡന്റ്….
അതികഠിനമായ ചോദ്യങ്ങൾ കൊണ്ട് പ്രശസ്ത വ്യക്തിത്വങ്ങളെ പോലും മുൾമുനയിൽ നിർത്തിയ വനിതാ വക്കീൽ….
സ്ത്രീകളുടേയും കുട്ടികളുടെയും സംരക്ഷണത്തിനായ് മുൻനിരയിൽ നിന്ന് പോരാടിയ ധീരവനിത…..
മേൽപറഞ്ഞ ഓരോ പദവികൾക്കും അനുയോജ്യമായ ഒരേഒരു നാമം മാത്രം അതാണ് കമലാ ഹാരിസ്…..
ലോകമെമ്പാടും ഉറ്റുനോക്കിയ 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ബെയ്ഡൻ_കമലാ സഖ്യത്തിന്റെ കരുത്തുറ്റ സ്ഥാനാർത്ഥി…. ഒരു നാടിന്റെ നന്മയ്ക്കായ് വൻവിജയത്തോടെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ….. അമേരിക്കൻ ചരിത്രത്തിലെ വൈസ്പ്രസിഡന്റ് സഥാനം അലങ്കരിക്കുന്ന ആദ്യ വനിത…. കമലാദേവി ഹാരിസ്…. ഇന്ത്യൻ കണ്ണിയായ സിങ്കപ്പെണ്ണ്…..
ഇന്ത്യൻ വംശജയായ ശ്യാമള, ജമൈക്കൻ പൗരനായ ടൊണാൾഡ്.ജെ..ഹാരിസ് ദമ്പതികളുടെ രണ്ട് പെൺമക്കളിൽ മൂത്തവളായ് 1964 _ഒക്ടോബർ 20ന് കാലിഫോർണിയയിലെ ഓക് ലാന്റിലാണ് കമലാ ഹാരിസിന്റെ ജനനം…. സൗത്ത് ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള ശ്യാമള തന്റെ രാജ്യസ്നേഹത്തിന്റെ പ്രതീകമായാണ് തനിക്ക് ജനിച്ച ആദ്യ കുട്ടിക്ക് തന്റെ രാജ്യത്തിന്റെ ദേശീയപുഷ്പമായ താമരയെന്ന അർഥം വരുന്ന കമലാ എന്ന നാമകരണം ചെയ്തത്…. 1950ൽ ലഭിച്ച സ്കോളർഷിപ്പിലൂടെ പഠനത്തിൽ മികവ് കാട്ടിയ ശ്യാമളയെന്ന തമിഴ്പെൺകൊടി തന്റെ 19ആം വയസ്സിൽ അമേരിക്കയിലോട്ട് ചേക്കേറിയത്… ജമൈക്കൻ പൗരനായ കറുത്ത വർഗക്കാരിൽനിന്നുള്ള ഡൊണാൾഡ്.ജെ.ഹാരിസുമായ് പ്രണയിത്തിലാവുകയും വിവാഹം കഴിച്ചു അമേരിക്കയിൽ തന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോകുകയും ചെയ്തു.. എന്നാൽ കറുത്ത വർഗ്ഗത്തിൽപ്പെട്ട കുട്ടികൾ ജനിച്ചതിന് ശേഷം ജീവിതം വളരെയധികം ദുഷ്കരമായി… വളരെ ചെറുപ്പത്തിൽ തന്നെ വർണ്ണവിവേചനത്തിന് ഇരകളായാണ് കമലാ ഹാരിസും കുഞ്ഞുസഹോദരിയും തങ്ങളുടെ ബാല്യകാലം കഴിച്ചു കൂട്ടിയത്… തന്റെ അമ്മയിൽ നിന്നും ലഭിച്ചിരുന്ന ആത്മവിശ്വാസം കൊണ്ട് എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ കമലയ്ക്ക് സാധിച്ചു… ചെറുപ്പത്തിൽ തന്നെ വർണ്ണവിവേചനം പോലെയുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള പ്രവണത കമലയെ ഒരു മികച്ച വക്കീലാകാനുള്ള വഴി തെളിയിച്ചു..
1990ൽ ഹൊവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കി… നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ധീരയായ് പോരാടി.. വർണ്ണവിവേചനത്തിനും ലിംഗസമത്വത്തിനും എതിരെയുള്ള എല്ലാ പോരാട്ടങ്ങളിലും വനിതകൾക്കായ് തന്റെ സ്വരം വളരെയധികം ഉപയോഗിച്ചു..എല്ലാ പോരാട്ടങ്ങളിലും പ്രചോദനമായ് ശ്യാമളയും അവരുടെ ഇന്ത്യൻ കുടുംബവും എന്നും കൂട്ടുനിന്നു….അമ്മ കഴിഞ്ഞാൽ ഏറ്റവും സ്വാധീനിച്ച വ്യക്തി മുത്തശ്ശൻ ചെന്നൈയിലെ പ്രശസ്ത ആരോഗ്യ മേഖലയിലെ വിദഗ്ധനും മുന്കാല സ്വതന്ത്ര സമരസേനാനികൂടിയായ പി.വി.ഗോപാലൻ…
2009ലെ അമ്മയുടെ വേർപ്പാട് കമലയെ വളരെയധികം തളർത്തിയെങ്കിലും അവർ നൽകിയ പ്രേരണകൾ എന്നും മുതൽകൂട്ടായ് കമലയെ മുന്നോട്ട് നയിക്കാൻ സഹായിച്ചു… പൊതുവെ ഇന്ത്യൻ ജനത തന്റെ സമൂഹത്തിനോട് വളരെയധികം പ്രതിബദ്ധത നിറഞ്ഞവരാണ്… തായ് വഴി കിട്ടിയ ആ ഒരു ഗുണം കമലാ ഹാരിസിലും കാണാൻ സാധിക്കുന്നതാണ്…. തന്റെ കൂടെയുള്ളവരിൽ പ്രിയപ്പെട്ടവളായ് മാറാനും അധികനേരമൊന്നും വേണ്ടിവന്നില്ല കമലയ്ക്ക്.. 2010ൽ കാലിഫോർണിയയിലെ അറ്റോർണി ജനറലായി സ്ഥാനം നൽകി ആദരിച്ചു…പിന്നീട് 2016 സെനറ്റിൽ മത്സരിച്ച് വിജയിച്ചു…
അമേരിക്കൻ ഗവൺമെന്റിനുള്ള തെരെഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമം നിർദേശിക്കപ്പെട്ടു… തന്റെ നിശ്ചയദാർഢ്യം കൊണ്ട് നേടിയ മികവ്… തന്റെ പൈതൃകം കൊണ്ട് നല്ലൊരു ശതമാനം വോട്ട് നേടിയെടുക്കാൻ കമലയ്ക്ക് സാധിച്ചു… രാഷ്ട്രീയ മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും വനിതാ മുന്നേറ്റങ്ങൾ ഈയടുത്തായ് ധാരാളമായ് കണ്ടുവരുന്നു.. അതിലേക്ക് ഒരു മുതൽക്കൂട്ടാണ് അമേരിക്കൻ ഗവൺമെന്റ് തെരഞ്ഞെടുപ്പിലെ കമലാ ഹാരിസിന്റെ ഉജ്ജ്വല വിജയം… അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വനിതാമുന്നേറ്റങ്ങളിലൊന്ന്….
അവരുടെ വ്യക്തിജീവിതത്തിലേക്ക് നോക്കുകയാണെങ്കിൽ സഹപ്രവർത്തകനും മികച്ച വക്കീലുമായ ഡുവോഗ് എമ്ഹാഫ് ആണ് ജീവിതപങ്കാളിയായി കൂടെയുള്ളത്… രണ്ട് അമ്മയില്ലാത്ത കുട്ടികളുടെ പിതാവായ അദ്ദേഹവുമായ് 2013ലാണ് ജീവിതയാത്ര ആരംഭിച്ചത്…രണ്ടാനമ്മ എന്നതിലുപരി സ്വന്തം അമ്മയായും ഏറ്റവും സുഹൃത്തുമായാണ് കമലയെ അവർ കാണുന്നത്….
ഇന്ത്യയിലെ ഏറ്റവുമധികം പ്രാധാന്യമുള്ള ആഘോഷങ്ങളിലൊന്നായ ദീപാവലി നാളുകൾക്കായുള്ള ഒരുക്കത്തിനിടയിലാണ് കമലാ ഹാരിസിന്റെ ചരിത്രവിജയത്തിന്റെ വാർത്തകൾ വരുന്നത്… വെളിച്ചങ്ങളുടെ ഉത്സവത്തിന് ഒരായിരം തിരിനാളം ഒരുമിച്ച് കൂട്ടിച്ചേർത്തപോലെ പ്രകാശപൂരിതമാക്കിയിരിക്കുകയാണ് ഈ വാർത്ത….കമലാ ഹാരിസിന്റെ അമ്മനാടായ തമിഴ്നാട്ടിലെ തുളസേന്ദ്രപുരം എല്ലാ അർത്ഥത്തിലും ആഘോഷതിമിർപ്പിലാണ്…. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അവിടത്തെ ഓരോ വീടിന്റെ ഉമ്മറപടികളിലെ കോലങ്ങളിലും നാടിന്റെ ഓരോ മുക്കിലും മൂലയിലും എല്ലാം കമലാ ഹാരിസിന്റെ നാമം മാത്രമായിരുന്നു പതിഞ്ഞിരുന്നത്…. ചരിത്രവിജയം ഘോഷണം ചെയ്തതോടെയുള്ള കാര്യങ്ങൾ പിന്നെ പറയേണ്ടതില്ലല്ലോ… ഒരായിരം ദീപാവലി ഒന്നിച്ചാഘോഷിക്കുന്ന ഒരു പ്രതീതിയായിരുന്നു നാടൊന്നാകെ…അവർ എല്ലാവരും ഒരേ സ്വരത്തിൽ അഭിമാനപൂർവം പറഞ്ഞു..”അവ നം വീട്ടുപുള്ളെയ്…നമ്മ സിങ്കപ്പെണ്ണ്….”
വിജയപ്രഖ്യാപന ശേഷം ആദ്യമായി തന്റെ ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുകയാണ് കമലാ ഹാരിസ്…”ഒരുപക്ഷേ ഈ ഒരു സ്ഥാനത്ത് ആദ്യമായെത്തുന്നയാൾ ഞാൻ ആയിരിക്കാം… എന്നാൽ അത് ഒരിക്കലും അവസാനത്തേതാവില്ല”… അവിടെ കൂടിയിരുന്ന ഓരോ ചെറുതും വലുതുമായ ജനങ്ങളിൽ തന്റെ നാടിനെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്ന വാക്കുകൾ… തന്റെ വിജയപാതയിലെ ഓരോ വഴിയേയും അതിൽ പ്രചോദനമായ് നിന്ന അമ്മ ശ്യാമളയേയും തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷത്തിലും കമലാദേവി സ്മരിക്കുകയാണ്… തന്റെ പ്രജകളുടെ ആവശ്യങ്ങളെ തൊട്ടറിഞ്ഞ കമലാ അവരുടെ ഭാവി ഭദ്രമാക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.