അബുദാബി : യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തിന്റെ മൂല്യം 658.3 ബില്യൺ ഡോളറിലെത്തി. 2020ന്റെ ആദ്യ പകുതിയിലെ കണക്കുകളിലാണ് ഇത് സൂചിപ്പിക്കുന്നത്. 2019ലെ രാജ്യത്തിന്റെ മൊത്തം വ്യാപാരത്തിന്റെ 49 ശതമാനമാണിത്. ഫെഡറൽ കോംപറ്റിറ്റിവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട കാണാകുകളിലാണിത് സൂചിപ്പിക്കുന്നത്.
ലോകത്താകമാനം കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും യുഎഇയുടെ സാമ്പത്തിക മേഖലയുടെ ഉണർവിനെ ഇത് സൂചിപ്പിക്കുന്നു. എണ്ണ ഇതര വ്യപരത്തിൽ സ്വർണ്ണമാണ് ഒന്നാമത്. നടപ്പുവര്‍ഷത്തിൽ മൊത്തം വ്യാപാരത്തിന്റെ 15.7 ശതമാനം വരും സ്വർണ്ണ വ്യാപാരം.
കണക്കുകൾ പ്രകാരം, 82.4 ബില്യൺ യുഎഇ ദിർഹം വ്യാപാരമൂല്യമുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി. രണ്ടാം സ്ഥാനതയി 46.6 ബില്യൺ യുഎഇ ദിർഹം മൂല്യമുള്ള വ്യാപാര പങ്ങളായയി സൗദി അറേബ്യ. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ് സ്വിറ്റ്സർലൻഡ് എന്നി രാജ്യങ്ങളാണ് തൊട്ടു പിന്നിൽ.