ഷാർജ : ലോകം ഷാർജയിൽ നിന്നും വായിക്കുന്നു എന്ന തലകെട്ടിൽ 11 ദിവസം നീണ്ട 39 മത് ഷാർജ ഇന്റർനാഷണൽ ബുക് ഫയർ നാളെ ശെനിയാഴ്ചാ സമാപിക്കും. കോവിഡ് ഭീക്ഷണിയെ തുടർന്ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. കർശനമായ കോവിഡ് സുരക്ഷാ നടപടികലോടെയാണ് ഷാർജ ഇന്റർനാഷണൽ ബുക് ഫയർ സംഘടിപ്പിച്ചിരുന്നത്.
ലോകത്തിന്റെ വിത്യസ്ത ഭാഗങ്ങളിൽ നിന്നുമുള്ള പ്രസാധകർ പ്രഫഷണലുകൾ സന്ദർശകാർ എന്നിവർക്ക് മുൻകൂട്ടി റെജിസ്റ്റർ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ 3 മണിക്കൂർ വീതം 4 ഘട്ടങ്ങളിൽ പ്രവേശനം നൽകിയിരുന്നത്. ഷാർജ ഭരണധികരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഷാർജ ബുക് അതോറിറ്റിയാണ് ബുക് ഫെയറിന്റെ സംഘാടകർ.