അബുദാബി : ഒമാൻ പൗരന്മാർക്ക് യുഎഇ പ്രവേശനത്തിനായി നവംബർ 16 മുതൽ ഐസിഎ അനുമതി വേണ്ട. നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻ ഷിപ്പും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പും ഏകോപിപ്പിച്ച് ഒമാൻ പൗരന്മാർക്ക് ഐസിഎ അംഗീകാരം നേടുന്നതിൽ നിന്നും ഒഴിവാക്കിയത്.
യുഎഇയിൽ പ്രവേശികുന്നവർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന റിപ്പോർട്ട് സമർപ്പിക്കണം. കോവിഡ് പരിശോധന ഒമാനിലെ അംഗീകൃത ലാബുകളിൽ നിന്നായിരിക്കണം