ദുബൈ: ദുബൈയിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിംഗ് ഓപറേറ്ററായ ‘പാർക്കിൻ’, 2025ലെ ആദ്യ പാദത്തിൽ അറ്റാദായത്തിൽ 32% വാർഷിക വർധന രേഖപ്പെടുത്തി. പാർക്കിംഗ് ആവശ്യകത വർധിക്കുകയും സ്ഥല ശൃംഖല വളരുകയും ചെയ്ത സാഹചര്യത്തിൽ, വരുമാനം 136.6 മില്യൺ ദിർഹത്തിലെത്തി.മൊത്തം വരുമാനം 27% ഉയർന്ന് 273.3 മില്യൺ ദിർഹമായി. ഇത് ഒരു ത്രൈമാസ റെക്കോർഡ് കൂടിയാണെന്ന് കമ്പനിയുടെ സാമ്പത്തിക വെളിപ്പെടുത്തലിൽ പറയുന്നതായി പ്രമുഖ ദേശീയ മാധ്യമ റിപ്പോർട്ടിൽ വെളിപ്പെടുത്തി. ജനറൽ, ഡെവലപ്പർ പാർക്കിംഗ്, സീസണൽ കാർഡ് വിൽപന, എൻഫോഴ്‌സ്‌മെന്റ് വരുമാനം എന്നിവയിലെ വളർച്ചയുടെ പിന്തുണയോടെയാണ് ഇത്. ഇ.ബി.ഐ.ടി.ഡി.എ 27% വളർച്ചയോടെ 176.2 മില്യൺ ദിർഹമായി മാറി. മാർജിൻ ഹോൾഡിംഗ് സ്ഥിരതയോടെ 64% ആയി ഉയർന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.പ്രവർത്തനപരമായി പാർക്കിൻ ഈ പാദത്തിൽ അതിന്റെ പോർട്ട്‌ഫോളിയോയിൽ ഏകദേശം 11,700 പുതിയ ഇടങ്ങൾ ചേർത്തിട്ടുണ്ട്. ഇതോടെ, മൊത്തം പാർക്കിംഗ് ഇടപാടുകൾ 36.5 ദശലക്ഷമായി. വർഷം തോറും 12% വർധനയാണ് ഇതുമൂലമുണ്ടായിരിക്കുന്നത്. പൊതു പാർക്കിംഗ് ഉപയോഗം 2.9 ശതമാനം വർധിച്ച് 28.9% ആയി. ഇത് കമ്പനിയുടെ മറ്റൊരു ഉയർന്ന നിരക്കാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.ശക്തമായ ടോപ്പ്-ലൈൻ വളർച്ചയും പ്രവർത്തന ലീവറേജും ആഗോള ബിസിനസ്, ടൂറിസം കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ വിശാലമായ പരിണാമവും ഈ മികച്ച ഫലങ്ങൾക്ക് കാരണമായെന്ന് പാർക്കിൻ സി.ഇ.ഒ എഞ്ചി.മുഹമ്മദ് അൽ അലി പറഞ്ഞു.