ദുബായ്: യു എ ഇ യിലെ അൽ വാസൽ- ഷബാബ് അൽ അഹ്‌ലി ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തിന് ശേഷം സംഘർഷമുണ്ടാക്കിയ ആരാധകരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
അൽ വാസൽ, ഷബാബ് അൽ അഹ്‌ലി ഫുട്ബോൾ ക്ലബ്ബുകൾ തമ്മിലുള്ള യുഎഇ പ്രോ ലീഗ് മത്സരത്തിന് ശേഷമാണ് ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. സബീൽ സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ അൽ വാസൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷബാബ് അൽ അഹ്‌ലിയെ പരാജയപ്പെടുത്തിയിരുന്നു.സ്റ്റേഡിയത്തിൽ പുകയുണ്ടാക്കിയതിനും എതിർ ടീമിനെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതിനും, മൈതാനത്തേക്കും മറ്റ് കാണികൾക്കു നേരെയും വസ്തുക്കൾ എറിഞ്ഞതിനും അൽ വാസൽ ക്ലബ്ബിന് 80,000 ദിർഹം പിഴ ചുമത്തി. എതിർ ടീമിന്റെ ആരാധകരെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചതിനും മൈതാനത്തേക്കും ആരാധകർക്ക് നേരെയും വെള്ളം കുപ്പികൾ എറിഞ്ഞതിനും ഷബാബ് അൽ അഹ്‌ലി ക്ലബ്ബിന് 70,000 ദിർഹം പിഴ ചുമത്തി.ഞായറാഴ്ച അൽ ഐനും അൽ ജസീറയും തമ്മിലുള്ള മത്സരം നിയന്ത്രിച്ച റഫറിയിംഗ് ടീമിനെ സസ്‌പെൻഡ് ചെയ്യാൻ ഫുട്ബോൾ ഗവേണിംഗ് ബോഡി നേരത്തെ തീരുമാനിച്ചിരുന്നു. സീസൺ അവസാനം വരെ സസ്‌പെൻഷൻ തുടരും.
റഫറിയിങ്ങ് കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് തീരുമാനം.