ദുബൈ: താജ്വി ഗോൾഡ് & ഡയമണ്ട്സിന്റെ നാലാമത്തെയും അഞ്ചാമത്തേയും ഷോറൂമുകൾ അൽ ബർഷ ലുലു മാളിലും, ഗോൾഡ് സൂഖ് മെട്രോ സ്റ്റേഷനിലും പ്രവർത്തനമാരംഭിച്ചു. ചലച്ചിത്ര താരം ശ്രിയ സരൺ മറ്റു വിശിഷ്ട വ്യക്തികളോടൊപ്പം ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ചു. താജ്വി ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫ്, സി.ഇ.ഒ ഷമീർ ഷാഫി, മാനേജിങ് ഡയരക്ടർ മുജീബ് റഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഈ നാഴികക്കല്ല് പിന്നിടുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും, ഉപയോക്താക്കളുടെയും ജീവനക്കാരുടെയും പങ്കലാളികളുടെയും സഹായത്തോടെ താജ്വി ഉന്നതിയിലേക്ക് കുതിക്കുമെന്നും എം.ഡി മുജീബ് റഹ്മാൻ പറഞ്ഞു. സമീപ ഭാവിയിൽ 4 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ചടങ്ങിൽ ബ്രാൻഡിന്റെ ജിംഗിൾ പ്രകാശനം ചെയ്യുന്നതിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.ഗോൾഡ് സൂഖ് മെട്രോയിൽ തുറന്ന ഔട്ലെറ്റ് മെട്രോ സ്റ്റേഷനിലെ ആദ്യത്തേത് എന്ന ഖ്യാതി നേടി.പുതിയ ഷോറൂമുകളുടെ ഉദ്ഘാടന ഭാഗമായി ഓരോ പർചേസിനുമൊപ്പം 100 ദിർഹമിന്റെ ക്യാഷ് ബാക് വൗച്ചറുകൾ, 22-24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് പണിക്കൂലി ഇല്ല, 3000 ദിർഹമിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണ നാണയങ്ങൾ സൗജന്യം തുടങ്ങിയ പ്രമോഷനുകളുണ്ട്.