ദുബായ് :ഹത്ത മേഖലയിലെയും അതിനോടു ചേർന്നുള്ള പ്രദേശങ്ങളിലെയും താമസക്കാർക്ക് ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നേരിട്ട് ലഭ്യമാകും. ഇതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA), എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി (EDI) ചേർന്ന് ഹത്തയിൽ പുതിയ ഡ്രൈവർ ട്രെയിനിംഗ്, ലൈസൻസിംഗ് ശാഖയുടെ പ്രവർത്തനം ആരംഭിച്ചു.
“പ്രാദേശത്തുകാരുടെ ആവശ്യങ്ങൾ മുൻനിർത്തി അവർക്കായി ഹൈക്വാളിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് പുതിയ ശാഖയുടെ തുടക്കമെന്നും ഹത്തയിൽ നിന്ന് ദൈനംദിന യാത്രകൾ ഒഴിവാക്കാനും സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാനുമാണ് നീക്കമെന്ന് ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയുടെ സിഇഒ അഹ്മദ് മഹ്ബൂബ് പറഞ്ഞു.ഡ്രൈവിംഗ് പരിശീലനം, പ്രായോഗിക/സിദ്ധാന്തപരമായ ടെസ്റ്റുകൾ, ലൈസൻസ് ഇഷ്യൂ എന്നിവയ്ക്കുള്ള സേവനങ്ങൾ ഈ ശാഖയിൽ ലഭ്യമാണ്. ലൈറ്റ് വെഹിക്കിളുകളും മോട്ടോർസൈക്കിളുകൾക്കും, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലൈസൻസുകൾ ലഭിക്കും.ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെ: രാവിലെ 8:15 മുതൽ രാത്രി 11 വരെ
(ജുമാ നമസ്കാര ഇടവേള: ഉച്ചയ്ക്ക് 12:30 – 2:30 | ദിവസേന ഇടവേള: 2:30 – 3:30)യുംആണ് പ്രവർത്തന സമയം.ശനിയാഴ്ച രജിസ്ട്രേഷൻ സേവനങ്ങൾ മാത്രം ആണ് ഉണ്ടാവുക . രാവിലെ 11 മുതൽ രാത്രി 8 വരെ.
ഹത്തയുടെ സമഗ്ര വികസനത്തെയും, ദുബായ് സർക്കാർ ഹത്തയെ ഒരു പ്രമുഖ ടൂറിസം കേന്ദ്രമായി വളർത്താനുള്ള ദൗത്യത്തിന്റെയും ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ. ഹട്ട ശാഖ, ദുബായിലെ 27-ാമത്തെ ആർടിഎ അംഗീകൃത ഡ്രൈവിംഗ് സെന്ററാണ് ഇത് .പ്രാദേശിക ജനങ്ങൾക്ക് ഗുണംചെയ്യുന്ന സേവനങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ ആർടിഎ സ്വീകരിച്ച വലിയ ഇടപെടലാണിത് .