ദുബായ്: നിയന്ത്രിത മരുന്നുകൾ കടത്തിയ കേസിൽ ഏഷ്യൻ സ്വദേശിക്ക് ദുബായ് ക്രിമിനൽ കോടതി രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു.ഏഷ്യലഗേജിൽ നിന്ന് നൂറുകണക്കിന് നിയന്ത്രിത മരുന്നുകളുടെ കാപ്സ്യൂളുകൾ പിടികൂടിയതിന് 45 കാരനായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 480 കാപ്സ്യൂളുകൾ കണ്ടെത്തിയത്.ഡോക്ടറുടെ നിർദേശമില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമില്ലാത്ത ഒരു നിയന്ത്രിത പദാർത്ഥം ക്യാപ്സ്യൂളുകളിൽ അടങ്ങിയിട്ടുണ്ടെന്ന് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇത്തരം മരുന്നുകൾ കൈവശം വയ്ക്കുന്നതിന് ആവശ്യമായ മെഡിക്കൽ രേഖകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. യുഎഇയിലെ ഒരാൾക്ക് നൽകുന്നതിനാണ് സ്വന്തം നാട്ടിൽ നിന്ന് മരുന്ന് എത്തിച്ചതെന്ന് ഇയാൾ അധികൃതരോട് പറഞ്ഞു.ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മോചിതനായതിന് ശേഷം രണ്ട് വർഷത്തേക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതിയില്ലാതെ നേരിട്ടോ അല്ലാതെയോ മറ്റുള്ളവർക്ക് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും കോടതി വിലക്കി