ദുബായ്: പൊതു സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എമിറേറ്റിനെ നഗര- ഗ്രാമീണ മേഖലകളായി തിരിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു.. ദുബായ് പോലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതോടെ, സുരക്ഷയും അടിയന്തര ഘട്ടങ്ങളിലെ പ്രതികരണ സമയവും കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. പൊലീസ് പട്രോളിംഗും ഉദ്യോഗസ്ഥരുടെ എണ്ണവും കൃത്യമായി നിർണയിക്കാൻ ഇതോടെ സാധിക്കും. അത്യാധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യയും നിര്‍മ്മിത ബുദ്ധിയും പ്രയോജനപ്പെടുത്തി സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്ന് ദുബായ് പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വ്യക്തമാക്കി.