ദുബായ് : കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുസിരിസ് ഗാല കുടുംബ സംഗമം മെയ് നാലിന് നടത്തും.ഞായറാഴ്ച ഉച്ചക്ക് ഒരു മണിമുതൽ 6 മണിവരെ അബുഹൈൽ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തുന്നത്. ഈ വർഷത്തെ സാന്ത്വന തീരം, മുസ്‌രിസ് അവാർഡ് ദാനം, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ, ലേഖന മത്സര വിജയികൾക്ക് സമ്മാനദാനം, വിവിധ കലാപരിപാടികൾ എന്നിവ മുസിരിസ് ഗാലയുടെ ഭാഗമായി നടക്കും.
അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ സംഗമം ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ് അസ്‌കർ പുത്തൻചിറ അധ്യക്ഷത വഹിക്കും. മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ, സാഹിത്യകാരി ഷീലപോൾ, ദുബായ് കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല, ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ഭാരവാഹികളായ ബഷീർ വരവൂർ, അഷ്‌റഫ് കൊടുങ്ങല്ലൂർ, സത്താർ മാമ്പ്ര, ജംഷിദ് പാടൂർ തുടങ്ങിയവർ പങ്കെടുക്കും. സാന്ത്വന തീരം അവാർഡ് വി.കെ അബ്ദുൽ ഗഫൂറിനും, മുസ്‌രിസ് അവാർഡ് ബഷീർ മാളക്കും നൽകും. യുവ സംരഭകരായ അഡ്വ. മുഹമ്മദ് ഫാസിൽ, ഷാമിൽ മുഹമ്മദ് എന്നിവരെയും സാമൂഹ്യ – വിദ്യാഭ്യാസ പ്രവർത്തകരായ കെ.എസ് ഷാനവാസ്, ഫെബിന റഷീദ് എന്നിവരെയും ചടങ്ങിൽ ആദരിക്കും.