ദുബായ് :പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിനിടെ സൗദിയിൽ പ്രവാസി ബിസിനസ് പ്രമുഖർ കൂടിക്കാഴ്ച നടത്തി.സൗദി അറേബ്യയിൽ വച്ച് ആയിരുന്നു കൂടിക്കാഴ്ച്ച.
എക്സ്പെർട്ടെസ് കമ്പനി പ്രസിഡന്റും സി ഇ ഒ യുമായ മുഹമ്മദ് ആഷിഫ് കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ സന്ദർശനം സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും ബന്ധവും ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് മുഹമ്മദ് ആഷിഫ് പറഞ്ഞു