ദുബായ് :ഇന്ത്യയിൽ ആരംഭിച്ച ലോകത്തിലെ രണ്ടാമത്തെ വലിയ ബ്യൂട്ടി സലൂൺ ശൃംഖലയായ ‘നാചുറൽസ്’ ദുബൈയിൽ 800-ാം ശാഖയുടെ ഉദ്ഘാടനം നടന്നു . ദുബൈയിലെ ബുർജുമാൻ മാളിലാണ് പുതിയ ശാഖയുടെ ഔപചാരിക ഉദ്ഘാടനം നടന്നത്.ജിസിസി മേഖലയിലുടനീളമുള്ള വിപുലീകരണത്തിനായി കമ്പനി 200 കോടി ദിർഹം മുതൽമുടക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
ഇന്ത്യയിൽ സ്2000-ൽ സ്ഥാപിതമായ നാചുറൽസ് സലൂൺ, ഇന്ന് 800-ത്തിലധികം ബ്രാഞ്ചുകളുമായി ആഗോള നിലവാരത്തിലുള്ള ബ്യൂട്ടി സേവനങ്ങൾ നൽകുകയാണ്..“ഉയർന്ന നിലവാരമുള്ള, സ്വാഭാവികമായും ഹൈജിനിക് ആയ സേവനങ്ങൾ യു.എ.ഇയിൽ അവതരിപ്പിക്കുന്നത് വലിയ അഭിമാനമാണെന്നും . വിവിധ ദേശങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളെ ഒരുപോലെ തൃപ്തി പ്പെടുത്താനുള്ള കഴിവ് തങ്ങൾക്കുണ്ടെന്നും കമ്പനി സഹസ്ഥാപകൻ സി. കെ. കുമാരവേൽ പറഞ്ഞു.ഇപ്പോൾ തന്നെ യു.എ.ഇയിൽ 10-ത്തിലധികം സലൂണുകൾ പ്രവർത്തിക്കുന്ന നാചുറൽസ്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ GCC യിലെ വിവിധ രാജ്യങ്ങളിൽ 100 പുതിയ ശാഖകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി അത്യാധുനിക ട്രെയിനിംഗ് അക്കാഡമികളും, പരിസ്ഥിതി സൗഹൃദതത്വങ്ങൾ പിന്തുടരുന്ന പ്രോഡക്ടുകളും അവതരിപ്പിക്കും.“ദുബൈയിൽ 800-ാം ശാഖ ആരംഭിക്കുന്നത്, നമ്മുടെ ആഗോള ലക്ഷ്യത്തിനുള്ള വലിയ ചുവടുവയ്പാണെന്ന് കമ്പനി സഹസ്ഥാപിക വീന കുമാരവേൽ അറിയിച്ചു . ജിസിസിയിൽ നൂതനവും ചുറ്റുപാടിനിഷ്ഠയുമായ സൗന്ദര്യപരിഹാരങ്ങൾ നൽകുക എന്നതാണ് നമ്മുടെ ദൗത്യമെന്നും അവർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും സ്ത്രീകളുടെ സംരംഭശേഷിയെ ഉത്തേജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാചുറൽസ്, നിലവിൽ 800 ശാഖകളിൽ 500-ൽ കൂടുതലുള്ളത് സ്ത്രീകളാണ് നടത്തുന്നത്.
ഈ മാസത്തേക്ക് യു.എ.ഇയിലെ എല്ലാ ശാഖകളിലും നാചുറൽസ് പ്രത്യേക ഓഫറുകളും സൗജന്യ കൺസൾട്ടേഷനും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി www.naturals.in സന്ദർശിക്കാവുന്നതാണ്