യുഎഇയിലുടനീളം താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്നും രാത്രിയിൽ ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വരെ ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ചില തീരപ്രദേശങ്ങളിലും ഇത് തുടരും. ഇന്ന് പരമാവധി താപനില 34 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 17 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും.രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കാം, മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ എത്താം. രാജ്യത്തുടനീളം താപനിലയിൽ വീണ്ടും വർദ്ധനവുണ്ടാകുമെന്നും പ്രവചനം പറയുന്നു.