അബുദാബി : റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ തുറന്ന് ലുലു. റീം ഐലൻഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. അബുദാബി മുൻസിപ്പാലിറ്റി അർബൻ പ്ലാനിങ്ങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് നാസർ അൽ മെൻഹാലി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു.9,500 സ്ക്വയർ ഫീറ്റിലുള്ള ലുലു സ്റ്റോറിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഗ്രോസറി, വീട്ടുപകരണങ്ങൾ തുടങ്ങി ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ബൈക്കറി, ഹോട്ട് ഫുഡ് വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്.റീം ഐലൻഡിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ലുലു എക്സ്പ്രസ് സ്റ്റോർ സമ്മാനിക്കുക എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. വിപുലമായ പദ്ധതികൾ യുഎഇയിൽ ലുലു യാഥാർത്ഥ്യമാക്കുമെന്നും അബുബാബിയിൽ മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ സ്റ്റോറുകൾ കൂടി ഉടൻ തുറക്കുമെന്നും അദേഹം കൂട്ടിചേർത്തു.ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സി.ഇ. ഒ. സൈഫി രൂപാവാല, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജിയണൽ ഡയറക്ടർ അജയ് എന്നിവരും സംബന്ധിച്ചു.