ദുബൈ: ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ആതിഥ്യമരുളുന്ന കാസറഗോഡിനു പുറത്ത് കാസർഗോഡ് ജില്ലക്കാരുടെ ഏറ്റവും വലിയ സംഗമമായ ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് 2025നവംബർ ആദ്യവാരത്തിൽ വൈവിദ്ധ്യമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികളായ ചീഫ് പട്രോൺ യഹ്യ തളങ്കര ചെയർമാൻ സലാം കന്യാപ്പാടി,ജനറൽ കൺവീനർ ടി.ആർ ഹനീഫ, ട്രഷറർ ഡോ ഇസ്മായിൽ എന്നിവർ അറിയിച്ചു.. ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി വർണ്ണശഭളമായ നിരവധി വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അധിവസിക്കുന്ന പതിനായിരത്തിലധികം കാസർഗോഡ് ജില്ലക്കാരായ ആളുകളുംമറ്റു അറബ് പ്രമുഖർ , ജനപ്രധിനിധികൾ ,രാഷ്ട്രീയ നേതാക്കൾ ,വ്യവസായ രംഗത്തെ പ്രമുഖർ ,സാമൂഹിക സാംസ്കാരിക നായകന്മാർ ,പ്രമുഖ വ്യക്തിത്വങ്ങൾ ,ഗ്ലോബൽ കെ എം സി സി നേതാക്കൾ ,കലകായിക രംഗത്തെ പ്രമുഖർ , തുടങ്ങിയവർ സംബന്ധിക്കുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് വൻ വിജയത്തിലെത്തിക്കാനുള്ള ഒരുക്കത്താണ് സംഘാടക സമിതി. നാടൻ കലാ മത്സരങ്ങൾ, നാടൻ കളികൾ, അറബ് & ഈജിപ്ഷ്യൻ ഫ്യൂഷൻ കലാ പരിപാടികൾ, വനിതകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ, അവാർഡ് നൈറ്റ്സ്, ഇശൽ സന്ധ്യ, ബിസിനസ് മീറ്റ് ,വനിത സമ്മേളനം തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. 2025 ഏപ്രിൽ 20 നു എത്തിസലാത് അക്കാദമിയിൽ നടത്താനുദ്ദേശിച്ചിരുന്ന പ്രോഗ്രാം കൂടുതൽ വിപുലമായി തന്നെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നവംബർ ആദ്യ വാരത്തിലേക്ക് മാറ്റിയിരിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.