ദുബായ് : ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂം ആരംഭിച്ച അടുത്ത 50 വർഷത്തെ രൂപകൽപ്പന എന്ന പദ്ധതിയുടെ ഭാഗമായി ദുബായ് സംസ്കാരംഹാല ആതിഥേയത്വം വഹിച്ച അടുത്ത 50 വർഷത്തിനുള്ളിലെ സാംസ്കാരിക സൃഷ്ടിപരമായ മേഖലയുടെ ഭാവി എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ആർട്സ് അതോറിറ്റിയാണ് സംഘടകർ.
യുഎഇയിലെ സാംസ്കാരിക കലാ മേഖലയുടെ ഭാവി രൂപകൽപ്പന ചെയ്യുന്നതിനും സാക്ഷാത്കരിക്കുന്നതിനുമയുള്ള വെബിനാറിൽ ദുബായ് പൗരന്മാരുടെ പങ്കാളിത്തം ശ്രദ്ധേയമായി. സാംസ്കാരികമേഖലയുടെ ഐഡിയേഷൻഘട്ടത്തിൽ തന്നെ എല്ലാ ജനങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഒരു പൊതു സർവേ ആരംഭിച്ചു.