അബുദാബി : എമിറേറ്റ്സ് റെഡ് ക്രെസെന്റ ശീതകാല സഹായ പദ്ധതികൾ പ്രഖ്യാപിച്ചു. 25 രാജ്യങ്ങളിലായി 10 ലക്ഷം ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിൽ അഞ്ച് സിറിയൻ അഭയാർത്ഥികളും ഉൾപ്പെടും. ഇആർസി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് വിഡിയോ കോണ്‍ഫറൻസിൽ 40 ദശലക്ഷം ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതിൽ മെഡിക്കൽ ഭക്ഷണ വിതരണം ഹീറ്റിങ് ഉപകരണങ്ങൾ ശീതകാല വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
തണുത്ത കാലാവസ്ഥയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം കോവിഡിന്റെ സാഹചര്യത്തിൽ ഈ വർഷം അധിക സഹായം നൽകുമെന്നും ഇആർസി ചെയർമാൻ ഡോ.മുഹമ്മദ് ആതിക് അൽ ഫലാഹി പ്രസ്താവിച്ചു. യുഎഇ എംബസികൾ വഴി ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാകുന്നത്.