അബുദാബി : യുഎഇ ആശുപത്രികളിലെ രോഗികൾക്ക് വിദേശ ഡോക്ടരുടെ സേവനം ലഭ്യമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിഡിയോ കാൾ മുഖേനയാണ് രോഗികൾക്ക് വിദേശ ഡോക്ടരമാരുടെ സേവനം ലഭ്യമാകുക്ക. ഇത് രോഗികൾക്ക് തന്റെ രോഗത്തെ കുറിച്ച് വിത്യസ്ത ഡോക്ടരുടെ അഭിപ്രായങ്ങളിൽ നിന്നും തുടർചികിത്സയെ കുറിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്നു.
രോഗികൾക്ക് മൈക്രോസോഫ്റ്റ് പ്രോഗ്രാം വഴി വിദേശ ഡോക്ടർ മാരുടെ സേവനം ലഭിക്കും. രോഗികളുടെ സന്ദർശനം വിവരങ്ങൾ ഡോക്ടർമാർ മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യും. കോവിഡ് ഭീഷണിയെ തുടർന്ന് എല്ലാവർക്കും ഗുണനിലവാരമുള്ള സുരക്ഷിതമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.