ഷാർജ : 2020 മൂന്നാം പാദത്തിൽ ഷാർജയിലെ വാടക നിരക്കുകൾ നാല് ശതമാനത്തോളം കുറഞ്ഞു. മാർക്കറ്റ് വടക്കയ്ക്ക് മുകളിൽ വിലയുള്ള റൂമുകൾ ഭൂരിപക്ഷവും ഇന്ന് ഒഴിഞ്ഞു കിടക്കുകയാണ്. മാർക്കറ്റിൽ മിതമായ നിരക്കിൽ ലഭ്യമാകുന്ന വീടുകൾക്ക് ശക്തമായ മുൻഗണന നല്കുന്നുവെന്ന് അസ്റ്റക്കോ പറഞ്ഞു.
ഒരു സാധാരണ റൂമിന്റെ വാടക 12,000 മുതൽ 18,000 വരെയാണെന്നും ഉയർന്ന നിലവാരമുള്ള പ്രദേശങ്ങളിൽ 19,000 മുതൽ 34,000 ദിർഹം വരെയാന്നെന്നും അസ്റ്റക്കോ കണക്കുകൾ കാണിക്കുന്നു.