ജോസഫ് റോബിനെറ്റ് ബിഡൻ ജൂനിയർ എന്ന ജോ ബൈഡൻ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ്. 2020-ലെ അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 46മത് പ്രസിഡന്റായി 2021 ജനുവരിയിൽ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കും.ഡെമോക്രാറ്റിക് പാർട്ടി അംഗമായ അദ്ദേഹം 2009 മുതൽ 2017 വരെ 47-മത് അമേരിക്കൻ വൈസ് പ്രസിഡന്റയിരുന്നു. 1973 മുതൽ 2009 വരെ ഡീലവരെയിൽ നിന്നും സെനറ്ററയിരുന്നു.
1942 നവംബർ 20ന് ജനിച്ച ജോ ബൈഡൻ സ്ക്രൻറ്റോം പെൻസോവലിയ ന്യൂ കാസ്ട്രോ എന്നിവടങ്ങളിലാണ് വളർന്നത്.1968ൽ സിറക്കൂസ് സർവകലാശാലയിൽ നിന്നും നിയമ ബിരുദം ബൈഡൻ കരസ്ഥമാക്കി.1970-ൽ ന്യൂ കാസ്റ്റിൽ കൗണ്ടറിയിൽ നിന്നും കൗണ്സലറായി തെരഞ്ഞെടുത്തു.29-മത് വയസ്സിൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ സെനറ്ററായി ഡെലവറെയിൽ നിന്നും 1972-ൽ അദ്ദേഹത്തെ തെരഞ്ഞെടുത്തു.സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിൽ ദീർഘകാലം അംഗവും ഒടുവിൽ അതിന്റെ ചെയർമാനുമായിരുന്നു.
അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിലപാടുകളിൽ പ്രധാനപ്പെട്ട ചിലത്. 1991 ലെ ഗൾഫ് യുദ്ധത്തെ അദ്ദേഹം ശക്തമായി എതിർത്തു.
1990-ൽ നാറ്റോ സഖ്യം കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിക്കുന്നതിനും യുഗോസ്ലാവാക്കിയ യുദ്ധത്തിനും അദ്ദേഹം പിന്തുണ നൽകി. 2002ലെ ഇറാഖ് യുദ്ധത്തിന് അംഗീകാരം നൽകിക്കൊണ്ടുള്ള പ്രമേയത്തിന് അദ്ദേഹം പിന്തുണ നൽകി. 1987 മുതൽ 1995 വരെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. മയക്കുമരുന്ന് നയം കുറ്റകൃത്യങ്ങൾ തടയൽ പൗരസ്വതന്ത്ര്യം എന്നിവയിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. വയലാന്റ് ക്രൈം കണ്ട്രോൾ ആൻഡ് ലോ എൻഫോഴ്‌സ്‌മെന്റ് ആക്ട്ടും സ്ത്രീകൾക്ക് എതിരായ അതിക്രമ നിയമവും പാസാകുന്നതിനൽ അദ്ദേഹം സുപ്രധാനമായ പങ്ക് വഹിച്ചു.
2009-ലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ വൈസ് പ്രസിഡന്റ്യിരുന്ന അദ്ദേഹം അമേരിക്കൻ സർക്കാർ നൽകുന്ന അടിസ്ഥാന സ്വകാര്യ ചെലവുകൾ വേണ്ടെന്നു വെച്ചു. അമേരിക്കയും റഷ്യയും തമ്മിലുള്ള പുതിയ സ്റ്റാർട്ട് അപ്പ് ഉടമ്പടി പാസ്സാകുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു. 2011-ൽ ഇറാഖിൽ നിന്നും യുഎസ് സൈനികരെ പിൻവലിച്ച് ഇറാഖ് യുഎസ് നയം രൂപീകരികുന്നതിലും അദ്ദേഹം നിർണ്ണായകമായ പങ്കുവഹിച്ചു. 2017 ജനുവരിയിൽ പ്രസിഡന്റ് ഒബാമ സ്വതന്ത്ര മെഡൽ നൽകി ബൈഡനെ ആദരിച്ചു.
തെരഞ്ഞെടുപ്പിന്റെ നാൾവഴികൾ, 2019 ഏപ്രിലിലാണ് ബൈഡൻ 2020ലെ പ്രെസിഡന്റ് തെരെഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർഥിത്വം പ്രഖ്യപിക്കുന്നത്. 2020 ജൂണിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി അദ്ദേഹം നാമനിർദ്ദേശം ഉറപ്പിച്ചു. ഓഗസ്റ്റ് 11-ന് കാലിഫോർണിയയിലെ യുഎസ് സെനറ്റർ കമല ഹരിസിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 2020 നവംബർ 03-ന് അമേരിക്കയുടെ 46-മത് പ്രസിഡന്റായി അദ്ദേഹത്തെ അമേരിക്കൻ ജനത തെരഞ്ഞെടുത്തു. 1968-ൽ റിച്ചാർഡ് നിക്സണിനുപുറമേ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വൈസ് പ്രസിഡന്റയിരുന്നു അദ്ദേഹം.