ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക് ഫെയറിലെ പങ്കെടുക്കുന്ന ലെബനൻ പബ്ലിഷിംഗ് ഹൗസുകൾക്ക് പവലിയൻ വാടക ഫീസിൽ നിന്നും ഒഴിവാക്കണമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദ്ദേശിച്ചു.
ബെയ്റൂട്ട് തുറമുഖ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ലെബനൻ ലൈബ്രറികൾക്കും പബ്ലിഷിംഗ് ഹൗസുകൾക്കും സഹായം നൽകാൻ അദ്ദേഹം നിർദ്ദേശം നൽക്കിയത്. യുഎഇ 640,000 ദിർഹത്തിന്റെ സഹായമാണ് ലെബനന് നൽക്കുന്നത്. ഇത് ലെബനന്റെ വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും.
എസ് ഐ ബി എഫ് ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി സുൽത്താന്റെ തീരുമാനത്തെ പ്രശംസിച്ചു. ഇത്തരം തീരുമാനങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുന്നു. അതോടൊപ്പം സൗഹൃദ രാജ്യങ്ങളുടെ വളർച്ചയിൽ പങ്കാളിയവനും സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.