അബുദാബി:അബുദാബിയിൽ നടന്ന മോസ്റ്റ് നോബിൾ നമ്പർ ഓൺലൈൻ ചാരിറ്റി ലേലത്തിൽ ദരിദ്രരുടെ ആരോഗ്യ സംരക്ഷണത്തിനായി 83.784 മില്യൺ ദിർഹം സമാഹരിച്ചതായി സംഘാടകർ ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിനെ പിന്തുണച്ച് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (Abu Dhabi Mobility) ആണ് ലേലം സംഘടിപ്പിച്ചത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഈ കാമ്പെയ്ൻ, ദരിദ്രർക്ക് ആരോഗ്യ സംരക്ഷണവും ചികിത്സയും നൽകുന്നതിനായി ഒരു സുസ്ഥിര എൻഡോവ്‌മെന്റ് ഫണ്ട് സ്വരൂപിക്കുകയാണ് ചെയ്യുന്നത്.