ഷാർജ :പരിശുദ്ധ റമദാൻ മാസത്തിൽ നടക്കുന്ന യാചനകൾക്കെതിരെ കടുത്ത നടപടി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ തുടരുകയാണ് .ഷാർജയിൽ മാത്രം ആദ്യപകുതി പിന്നിടുമ്പോൾ ഈ വർഷം 107 യാചകരെ അറസ്റ്റ് ചെയ്യുകയും 50,000 ദിർഹത്തിലധികംപിടിച്ചെടുക്കുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. യാചകരിൽ 87 പുരുഷന്മാരും 20 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
‘ഭിക്ഷാടനം ഒരു കുറ്റകൃത്യവും ദാനം ഒരു ഉത്തരവാദിത്തവുമാണ്’ എന്ന തലക്കെട്ടിലുള്ള ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായുള്ള ഈ ഓപ്പറേഷനിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളുടെ സഹതാപം ചൂഷണം ചെയ്യുന്നത് തടയാനും യഥാർത്ഥ സഹായം ആവശ്യമുള്ളവർക്ക് തിരിച്ചുവിടാനും ഈ കാമ്പ്യയിൻ ലക്ഷ്യമിടുന്നുണ്ട് .